പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊശമറ്റം ബാങ്ക് എന്നിവയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ആർബിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊശമറ്റം ബാങ്ക് എന്നിവയ്‌ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 03:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്. പ്രവർത്തന ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ലക്ഷങ്ങളുടെ പിഴ ചുമത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിന് 72 ലക്ഷം, ഫെഡറൽ ബാങ്ക് 30 ലക്ഷം, കൊശമറ്റം ഫിനാൻസ് 13.38 ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മെഴ്‌സിഡെസ് ബെൻസ് ഫിനാൻഷ്യൽ സർവീസ് എന്ന സ്ഥാപനത്തിന് 10 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്ക് പ്രവർത്തന ചട്ടങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഴ്ചകൾ നടത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. കോർ ബാങ്കിംഗ് സൊല്യൂഷൻ അഥവാ സിബിഎസിൽ ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പറുകൾ സൂക്ഷിക്കുകയും എസ്എംഎസ് ചാർജ് ഈടാക്കുകയും ചെയ്തുവെന്നതാണ് കാരണം. ചില ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് സംബന്ധിച്ചും ബാങ്കിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിരുന്നു. എം.സി.എൽ.ആർ അധിഷ്ഠിത വായ്പകളുടെ പലിശനിരക്ക് വ്യക്തമാക്കുന്നതിലും ബാങ്കിന് ശ്രദ്ധക്കുറവുണ്ടായിരുന്നതായി റിസർവ് ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

50,000 രൂപയ്‌ക്കും അതിനുമുകളിലുമുള്ള ഡിമാൻഡ് ഡ്രാഫ്റ്റുകളിൽ (ഡി.ഡി) പർച്ചേസറുടെ പേര് ചേർക്കാതിരുന്നതിനെ തുടർന്നാണ് ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത്. കെവൈസി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ഫെഡറൽ ബാങ്ക് ലംഘിച്ചതായും റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. 2021-22ൽ ചില വായ്പാ അക്കൗണ്ടുകളിൽ 75 ശതമാനമെന്ന ലോൺ-ടു-വാല്യു ചട്ടം പാലിക്കാത്തതിനാണ് കൊശമറ്റം ഫിനാൻസിനെതിരെ നടപടി സ്വീകരിച്ചത്.

Tags: RBIfederal bankKoshamattam FinancePanjab national Bank
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies