'അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം'; നഞ്ചിയമ്മയുടെ കാൽതൊട്ട് വണങ്ങി സുരേഷ് ഗോപി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം’; നഞ്ചിയമ്മയുടെ കാൽതൊട്ട് വണങ്ങി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

മകൾ ഭാഗ്യയുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ​ഗോപി. നഞ്ചിയമ്മയെ നേരിട്ട് കണ്ടാണ് അദ്ദേഹം മകളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ഈ കൂടികാഴ്ചയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്. എനിക്ക് അമ്മയില്ല, ആ സ്ഥാനത്ത് നിന്ന് കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറയുന്നത്. തുടർന്ന് നഞ്ചിയമ്മയുടെ കാലിൽ വീണ് നമസ്കരിച്ച് നെറുകയിൽ ചുംബിക്കുകയും ചെയ്തു അദ്ദേഹം.

നഞ്ചിയമ്മയെ സുരേഷ് ഗോപി പൊന്നാട അണിയിക്കുന്നതും തന്റെ വീട്ടിൽ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നതും വീ‍ഡിയോയിൽ കാണാം. സാറ് അന്ന് പറഞ്ഞതു പോലെ എനിക്ക് ദേശീയ അവാർഡ് കിട്ടിയെന്നും മകളുടെ കല്യാണത്തിന് ഉറപ്പായും വരുമെന്നുമാണ് നഞ്ചിയമ്മ സുരേഷ് ഗോപിക്ക് മറുപടി നൽകിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ വെെറലാകുകയാണ്.

നേരത്തെ പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. ഭാര്യ രാധികയ്‌ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേഷ് ഗോപി സന്ദർശിച്ചത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹം ഡൽഹിയിൽ എത്തിയത് .

ബിസിനസുകാരനായ ശ്രേയസ് ആണ് ഭാഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. കരസേനയിൽ ഉദ്യോഗസ്ഥനായിരുന്ന മോഹൻ പിന്നീട് ജെറ്റ് എയർവേഴ്സിൽ പ്രവർത്തിച്ചു. വിവാഹം അടുത്ത വർഷം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവെച്ചാകും മറ്റ് പരിപാടികൾ നടക്കുക. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ മകൾ ഭാഗ്യ ബിരുദം കരസ്ഥമാക്കിയത്. ബ്രിട്ടീഷ് കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നുമായിരുന്നു താരപുത്രി ബിരുദം കരസ്ഥമാക്കിയത്. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

Tags: Suresh GopiNanjiyamma
Share
Tweet
SendShare

More News from this section

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വണ്ടൂരിൽ ഫോർച്യൂണർ നിയന്ത്രണം വിട്ട് അപകടം; 19കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

Latest News

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies