നവംബർ 19ന് എയർ ഇന്ത്യയിൽ ബോംബ് വെക്കും; അഹമ്മദാബാദിൽ നടക്കാൻ പോകുന്നത് ലോക ടെറർ കപ്പ്; ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപദ്വന്ത് സിംഗ് പന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവംബർ 19ന് എയർ ഇന്ത്യയിൽ ബോംബ് വെക്കും; അഹമ്മദാബാദിൽ നടക്കാൻ പോകുന്നത് ലോക ടെറർ കപ്പ്; ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപദ്വന്ത് സിംഗ് പന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപദ്വന്ത് സിംഗ് പന്നു. യുഎസിൽ തുടരുന്ന പന്നു സമാനമായ പല ഭീഷണികളും ഇതിന് മുൻപ് മുഴക്കിയിട്ടുണ്ട്. നവംബർ 19 ന് എയർ ഇന്ത്യ വിമാനങ്ങളിൽ ബോംബ് വെക്കുമെന്നാണ് ഇത്തവണ ഉയർത്തിയിരിക്കുന്ന ഭീഷണി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പന്നുവിന്റെ ഭീഷണി. അന്നേ ദിവസം സിഖ് വംശജർ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 19ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചുപൂട്ടുമെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാരിനും പന്നു ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്.

നവംബർ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി എയർഇന്ത്യ വിമാനം തകർക്കുമെന്നും സിഖ് സമൂഹം എയർഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പന്നു പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. സിഖ് സമൂഹത്തിലെ അംഗങ്ങൾ ആരും തന്നെ നവംബർ 19 മുതൽ എയർ ഇന്ത്യ സർവീസുകൾ ഉപയോഗിക്കരുതെന്നും ഇത് ജീവന് അപകടമുണ്ടാക്കുമെന്നും പന്നു പറയുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റ് മാമാങ്കം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് നോരെയും പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. നവംബർ 19ന് അഹമ്മദാബാദിൽ നടക്കാൻ പോകുന്നത് ഏകദിന ക്രിക്കറ്റ് ഫൈനൽ അല്ലെന്നും ലോക ടെറർ കപ്പിന്റെ ഫൈനലാണെന്നുമാണ് വീഡിയോ സന്ദേശത്തിൽ പന്നൂ പറയുന്നത്. ഒക്ടോബർ 5ന് ആദ്യ മത്സരം നടന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നേരെയും പന്നൂൻ സമാനമായ ഭീഷണി ഉയർത്തിയിരുന്നു.

പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഖലിസ്ഥാൻ ആരംഭിച്ചെന്നും ഇന്ത്യയ്‌ക്ക് അത് തടയാനാവില്ലെന്നുമാണ് പന്നു പറയുന്നത്. പഞ്ചാബ് സ്വാതന്ത്ര്യം നേടുമെന്നും അന്ന് വിമാനത്താവളത്തിന്റെ പേര്  ‘ഷഹീദ് ബിയാന്ത് സിംഗ് ഷഹീദ് സത്വന്ത് സിംഗ് ഖലിസ്ഥാൻ’ എന്നാക്കും.

ഇന്ദിരാഗാന്ധി വധത്തിന് പിന്നിലെ ഭീകരവാദികളാണ് ബിയാന്ത് സിംഗ് സത്വന്ത് സിംഗും. കാനഡയും ഇന്ത്യയും തമ്മിൽ തുടരുന്ന നയതന്ത്ര പ്രതിസന്ധിക്കിടെയാണ് പന്നുവിന്റെ ഭീഷണി. ഇത് ആഗോളതലത്തിൽ കനഡയ്‌ക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കും.

Tags: gurpatwant pannu
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies