എത്തിക്സ് കമ്മിറ്റി ചെയർമാനെ അധിക്ഷേപിച്ചു; മഹുവ സ്ത്രീ കാർഡ് കളിക്കുന്നു: നിഷികാന്ത് ദുബെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്തിക്സ് കമ്മിറ്റി ചെയർമാനെ അധിക്ഷേപിച്ചു; മഹുവ സ്ത്രീ കാർഡ് കളിക്കുന്നു: നിഷികാന്ത് ദുബെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 10:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് പണം ആരോപണത്തിൽ ലോക്സഭ എത്തിക്സ് കമ്മിറ്റിയിൽ വച്ച് ചെയർമാൻ വിനോദ് സോങ്കറിനെ മഹുവ മൊയ്ത്ര അധിക്ഷേപിച്ചു എന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. സമിതി അദ്ധ്യക്ഷനെ നീചനെന്നും ബിഹാരി ഗുണ്ടയെന്നും ജാർഖണ്ഡി നായയെന്നും തുടങ്ങി വളരെ നിന്ദ്യമായി അധിക്ഷേപിക്കുകയായിരുന്നു മൊയ്ത്ര എന്നാണ് ദുബെ പറഞ്ഞത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തി കൂടിയാണ് വിനോദ് സോങ്കർ. അഴിമതിക്ക് രാജ്യസുരക്ഷ വിൽക്കാൻ സ്ത്രീയായാൽ മതി എന്നതണ് മൊയ്ത്രയുടെ വാദം. ഈ വാദത്തിൽ മൊയ്ത്രയെ പിന്തുണയ്‌ക്കുന്ന പ്രതിപക്ഷ എംപിമാർ സലാം പറയണമെന്നും ഇരകളുടെ കാർഡ് ശരിയായി കളിക്കാമായിരുന്നു എന്നും ദുബെ കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത് ഭീരുത്വമാണോ അതോ സ്ത്രീ കാർഡ് കളിച്ചതിന്റെ ഫലമാണോ അതോ കളവ് പിടിക്കപ്പെട്ടതിന്റെ ഭയമാണോ? സത്യത്തിനായുള്ള പോരാട്ടം താൻ തുടരും. മഹുവജിയുടെ പരാമർശങ്ങൾ തനിക്ക് ശക്തി പകരുകയാണെന്നും ദുബെ പറഞ്ഞു. അതേസമയം, മൊയ്ത്ര മോശം ഭാഷ ഉപയോഗിച്ചതായി സോങ്കറും ആരോപിച്ചു. ഉത്തരം നൽകുന്നതിനുപകരം മഹുവ ദേഷ്യപ്പെടുകയും ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങൾക്കുമായി മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഡാനിഷ് അലിയും ഗിർധാരി യാദവും മറ്റ് പ്രതിപക്ഷ എംപിമാരും കമ്മിറ്റിയെ കുറ്റപ്പെടുത്തി ഇറങ്ങിപ്പോയെന്നായിരുന്നു സോങ്കർ പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പാർലമെന്റിൽ അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് എത്തിക്‌സ് കമ്മിറ്റി ചേർന്നത്. മൊയ്ത്രയുടെ മുൻ പങ്കാളിയായ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദുബെ ആരോപണം ഉന്നയിച്ചത്. ഹിരാനന്ദാനി ഗ്രൂപ്പ് ആദ്യം ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞെങ്കിലും മൊയ്ത്ര പാർലമെന്റ് ലോഗിൻ നൽകിയതായി പിന്നീട് ലോക്സഭാ സ്പീക്കർക്ക് സത്യവാങ്മൂലം സമർപ്പിച്ചു. എത്തിക്സ് പാനലിന് മുമ്പാകെ വ്യാഴാഴ്ചയാണ് മൊയ്ത്ര ഹാജരായത്. എന്നാൽ തന്നോട് ധാർമ്മികമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ച് മൊയ്ത്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Tags: mahuva moithracash for quarry scam
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies