അതീവ സുന്ദരിയായ വ്യാഴത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ. നാസയുടെ ഹബിൾ ടെലിസ്കോപ്പാണ് കണ്ണഞ്ചിപ്പിക്കുന്ന ചിത്രം പങ്കുവെച്ചത്. ‘ഗ്രേറ്റ് റെഡ് സ്പോട്ട്’ എന്നറിയപ്പെടുന്ന ഭീമകാരമായ കൊടുംങ്കാറ്റും ചിത്രത്തിൽ ഉൾപ്പെടുന്നു. അൾട്രാവയലറ്റ് തരംഗദൈർഘ്യങ്ങളുടെ (യുവി) വർണ സംയോജനമാണ് ഹബിൾ പങ്കുവെച്ച ചിത്രം.
വലുപ്പത്തിലും സാധാരണയിൽ അധികമായ നിറത്തോടെയുമാണ് വ്യാഴത്തെ കാണാൻ സാധിക്കുക. സൂര്യന് എതിർവശത്ത് എത്തിയപ്പോൾ പകർത്തിയതിനാലാണ് ചിത്രത്തിന് ഇത്രയേറെ ഭംഗിയെന്ന് നാസ പറയുന്നു.
നഗ്നനേത്രങ്ങൾ ഉപയോഗിച്ച് വീക്ഷിക്കുമ്പോൾ ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന കൊടുങ്കാറ്റ് ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. തരംഗ ദൈർഷ്യങ്ങളിൽ പ്രകാശം ആകിരണം ചെയ്യുന്നതിനാൽ യുവി ഇമേജിൽ ഇത് കൂടുതൽ ആഴത്തിലാണ് കാണപ്പെടുക. ഇതിന്റെ ചിത്രമാണ് ഹബിൾ പുറത്തുവിട്ടിരിക്കുന്നത്.
Just in time for Jupiter reaching opposition, this Hubble image shows a unique view of the planet in ultraviolet light!
Look up tonight to find Jupiter – it appears large and bright, because its position is directly opposite the Sun in the sky: https://t.co/v4EIXynA1F pic.twitter.com/ZKtOYJlU38
— Hubble (@NASAHubble) November 2, 2023
സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം, ഒപ്പം ഏറ്റവും വലുപ്പമേറിയ ഗ്രഹവുമാണ്. മറ്റൊല്ലാ ഗ്രഹങ്ങളെയും സംയോജിപ്പിച്ചതിന്റെ ഇരട്ടിയോളം പിണ്ഡമാണ് വ്യാഴത്തിനുള്ളത്. വാതക ഭീമൻ എന്നാണ് വ്യാഴത്തിനെ വിളിക്കുന്നത്. ഹൈഡ്രജനും ഹീലിയവും നിറഞ്ഞ അന്തരീക്ഷത്തിൽ അമോണിയയും വെള്ളവും പൊങ്ങിക്കിടക്കുകയാണ്. ഇതാണ് ഗ്രഹത്തിൽ കാണപ്പെടുന്ന ചുളിവുകളും വിള്ളലുകളും.
അടുത്തിടെ വ്യാഴത്തിൽ സംഭവിക്കുന്ന അതിശക്തമായ കൊടുങ്കാറ്റിന്റെ ചിത്രങ്ങൾ നാസയുടെ ബഹിരാകാശ പേടകമായ ജൂനോ പകർത്തിയിരുന്നു. ജലഛായ ചിത്രം പോലെ അതിമനോഹരമായ ചിത്രം വ്യാഴത്തിൽ നിന്ന് 14,600 കിലോമീറ്റർ അകലെ നിന്നാണ് പകർത്തിയത്. 2019 ജൂലൈയിൽ വ്യാഴത്തിന്റെ ചുറ്റും 24-ാമത്തെ തവണ വലം വെച്ചപ്പോഴാണ് ജൂണോ ഈ ചിത്രം പകർത്തിയതെന്ന് നാസ ഇൻസ്റ്റഗ്രാമിൽ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിരുന്നു.















