ബെംഗളൂരു: നടി മാളവിക അവിനാശിന്റെ പേരിൽ സിം കാർഡ് എടുത്ത് അജ്ഞാതൻ ദുരുപയോഗം ചെയ്തതായി പരാതി. സംഭവത്തിൽ മാളവിക മുംബൈ പോലീസിന് പരാതി നൽകി. കെജിഎഫ് ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് മാളവിക.
മറ്റൊരാൾ തന്റെ പേരിൽ സിം കാർഡ് ദുരുപയോഗം ചെയ്ത വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നടി അറിയിച്ചത്. നിരവധിപേർക്ക് മോശം സന്ദേശങ്ങൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നടിക്ക് മുന്നറിയിപ്പ് ലഭിച്ചു. അതിനാൽ ആധാർ കാർഡ‍് ഉപയോഗിച്ചു എടുത്ത മുഴുവൻ മൊബൈൽ നമ്പറും റദ്ദാക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
ആധാർ, പാസ്പോർട്ട് എന്നിങ്ങനെയുള്ള രേഖകൾ വളരെ പ്രധാനപ്പെട്ടതാണെന്നും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും താരം ആരാധകരോട് പറഞ്ഞു.















