രാമരാജ്യത്തിന്റെ തുടക്കമായിരിക്കും അയോദ്ധ്യയിലെ രാമക്ഷേത്രം; ജാതി-മത വിവേചനങ്ങൾ ഇല്ലാത്ത ഭരണം, അതാണ് രാമരാജ്യം: യോ​ഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമരാജ്യത്തിന്റെ തുടക്കമായിരിക്കും അയോദ്ധ്യയിലെ രാമക്ഷേത്രം; ജാതി-മത വിവേചനങ്ങൾ ഇല്ലാത്ത ഭരണം, അതാണ് രാമരാജ്യം: യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

സുക്മ: ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം ഇല്ലാത്ത ഒരു രാമരാജ്യത്തിന് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തോടുകൂടി തുടക്കം കുറിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭവനം, ഭക്ഷണം, ശൗചാലയം, വെള്ളം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങി എല്ലാം പാവപ്പെട്ടവർക്ക് നൽകും. ഛത്തീസ്ഗഢിൽ മാറ്റം വരണമെന്നും കോൺഗ്രസ് എന്ന പ്രശ്നത്തിൽ നിന്ന് എത്രയും വേഗം ജനങ്ങൾ മുക്തി നേടണമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഛത്തീസ്ഗഢിലെ കോണ്ടയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമരാജ്യം എന്നാൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാത്ത ഭരണം എന്നാണ് അർത്ഥമാക്കുന്നത്. പദ്ധതികളുടെയെല്ലാം പ്രയോജനം ദരിദ്രർക്കും ദളിതർക്കും പിന്നാക്കക്കാർക്കും വനവാസികൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കണം. സുരക്ഷിതത്വവും സൗകര്യങ്ങളും ലഭിക്കുന്നതിൽ എല്ലാവർക്കും തുല്യ അവകാശമാണ്. ഇതാണ് രാമരാജ്യം. രാമരാജ്യത്തിന്റെ തുടക്കമായിരിക്കും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം. ജനുവരിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും. ഛത്തീസ്ഗഢ് ശ്രീരാമന്റെ മാതാവിന്റെ ജന്മഭൂമിയാണ്. അതുകൊണ്ട് തന്നെ ഛത്തീസ്ഗഢിലെ ജനങ്ങൾ അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതിൽ ഉത്തർപ്രദേശിനേക്കാൽ കൂടുതൽ സന്തോഷിക്കണം’.

‘പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഒമ്പതര വർഷത്തെ ഭരണം കൊണ്ടുതന്നെ പുരാതന കാലം മുതൽ പറയുന്ന ‘രാമരാജ്യ’ത്തിന് അടിത്തറയിട്ടു കഴിഞ്ഞു. പാവപ്പെട്ടവർക്ക് ഭക്ഷണം, ഭവനം, വെള്ളം, ശൗചാലയം, ആരോഗ്യ ഇൻഷുറൻസ് എന്നിവ എല്ലാം നരേന്ദ്രമോദി സർക്കാർ നൽകുന്നു. ഉത്തർപ്രദേശിലെ പോലെ ഛത്തീസ്ഗഢിലും മാറ്റങ്ങൾ ഉണ്ടാകണം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് ലൗ ജിഹാദിനെയും മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളെപ്പറ്റി അവർ ചിന്തിക്കുന്നില്ല. സംസ്ഥാനത്തെ പ്രധാന പ്രശ്നം കോൺ​ഗ്രസാണ്. എത്രയും വേഗം ഈ പ്രശ്നത്തിൽ നിന്ന് ജനങ്ങൾ മുക്തി നേടേണ്ടതുണ്ട്. ഛത്തീസ്ഗഢിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ബിജെപിയെ പിന്തുണയ്‌ക്കണം’- യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: Yogi Adityanathram templeChhattisgarhRam Rajya
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies