കൊല്ലം: മൺറോതുരുത്തിൽ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു. ലാൽ കൃഷ്ണൻ എന്ന യുവാവാണ് മരിച്ചത്. വിനോദയാത്രയ്ക്കെത്തിയ യുവാവ് ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. മൺറോതുരുത്ത് ചേരിക്കടവ് ഭാഗത്താണ് സംഭവം. പത്തനംതിട്ട സീതത്തോട് ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് ലാൽ കൃഷ്ണൻ.