പാലക്കാട്: കടുക്കാകുന്ന് നിന്നും വിദ്യാർത്ഥിയെ കാണാതായി പരാതി. വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ധീരജിനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം മുതലാണ് 17 കാരനെ കാണാതായത്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ച ഇടുക്കിയിൽ വിദ്യാർത്ഥിയെ കാണാതായിരുന്നു. ഇരിട്ടി സ്വദേശി റോഷൻ റോയിയെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് റോഷനെ കാണാതായത്. കുന്നോത്ത് നടക്കുന്ന സ്കൂൾ കലോത്സവം കാണാൻ പോയതാണെന്നാണ് വീട്ടുകാർ പറയുന്നത്. കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റോഷൻ.