കോഴിക്കോട്: നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടും ഗതാഗതകുരുക്കിന് ശമനമില്ലാതെ താമരശേരി ചുരം. കെഎസ്ആർടിസി വോൾവോ ബസും ചരക്കു ലോറിയും കേടായതിനെ തുടർന്ന് ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമായത്. രാത്രി 11 മണിയോടെ ചുരം ഇറങ്ങി വരുകയായിരുന്ന വോൾവോ ബസ് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് കേടായത്. ഇതോടെ ഒരു ഭാഗത്തുകൂടെ മാത്രമാണ് വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.
അതിനിടയിൽ ഇന്ന് രാവിലെ ചുരം കയറി വരുകയായിരുന്ന ചരക്ക് ലോറിയും കേടായി ഇതോടെ ഗതാഗതം സ്തംഭിച്ചു. ചുരം എൻ.ഡി.ആർ.എഫ്. വളണ്ടിയർമാരും പോലീസും ചേർന്നാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്. രണ്ട് വാഹനങ്ങളും ചുരത്തിൽ നിന്നും മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.