മെ​ഗാസ്റ്റാറിന്റെ വരവിൽ സോഷ്യൽ മീഡിയ കത്തും; 'ടർബോ' മേക്കിം​ഗ് വീഡിയോ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെ​ഗാസ്റ്റാറിന്റെ വരവിൽ സോഷ്യൽ മീഡിയ കത്തും; ‘ടർബോ’ മേക്കിം​ഗ് വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 09:19 pm IST
Facebook
Twitter
WhatsAppTelegram

മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയ്‌ക്ക് വേണ്ടി പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി വെട്ടിക്കുറച്ച്, കുറ്റി താടി വച്ച് സ്റ്റൈലിഷ് ലുക്കിലാണ് മെ​ഗാസ്റ്റാർ. സിനിമയുടെ ഷൂട്ടിം​ഗിൽ ജോയിൻ ചെയ്യാൻ എത്തിയ മമ്മൂട്ടിയുടെ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കായി സിനിമയുടെ മേക്കിം​ഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പുറത്തു വിട്ടിരിക്കുന്ന വീഡിയോയിൽ ആക്ഷൻ രം​ഗങ്ങളും മമ്മൂട്ടിയുടെ ഇൻഡ്രോയുമെല്ലാം ഔട്ട് ഓഫ് ഫോക്കസായി കാണാം. കറുത്ത കാറും കൊന്തയും കറുപ്പ് ഷർട്ടിനൊപ്പം മുണ്ടും ഉടുത്താണ് മമ്മൂട്ടി സീനുകളിൽ പ്രത്യക്ഷപ്പെടുന്നത്. വ്യക്തമായി രം​ഗങ്ങൾ കാണാൻ കഴിയുന്നില്ലെങ്കിലും ആരാധകർ ആവേശത്തിലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുന്നതോടെ സോഷ്യൽ മീഡിയയ്‌ക്ക് തീ പടരും എന്ന് ഉറപ്പായി കഴിഞ്ഞു. മേക്കിം​ഗ് വീഡിയോ കൂടി പുറത്തു വന്നതോടെ താരത്തിന്റെ ക്യാരക്ടർ ലുക്ക് കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികൾ.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ഇതും സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം . എഡിറ്റിം​ഗ്-ഷമീർ മുഹമ്മദ്, സം​ഗീതം-ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈൻ-ഷാജി നടുവേൽ, കോ ഡയറക്ടർ-ഷാജി പാടൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ-സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്-റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

 

 

Tags: midhun manuel thomasMAMMOOTTYSUBTURBOVysakhMammootty Kampany
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies