ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ സ്ഥാനാർത്ഥികളുടെ നാലാം ഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ വനിതാ സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു. ആകെ മൊത്തം 119 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്.
വെമുലവാഡ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വനിതാ സ്ഥാനാർത്ഥിയായ തുല ഉമ ജനവിധി തേടുക. ഹുസ്നാബാദിൽ നിന്ന് ശ്രീറാം ചക്രവർത്തിയും ചേന്നൂരിൽ നിന്ന് ദുർഗം അശോകും മത്സരിക്കും. അസ്മീറ പ്രഹ്ലാദ് നായിക് (മുലൂഗ്), പെഡിന്തി നവീൻ കുമാർ (വിക്രാബാദ്), ബോയ ശിവ (ഗഡ്വാൾ), സദിനേനി ശ്രീനിവാസ് (മിര്യാൽഗുഡ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുചിലർ.