മുംബൈ : ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ബാറ്റിംഗ് തകർച്ച. 292 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 16 ഓവർ പിന്നിടുമ്പോൾ 87 റൺസിന് 6 വിക്കറ്റെന്ന പരിതാപകരമായ നിലയിലാണ്. ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിലെ ആദ്യ ഓവറിൽ തന്നെ അഫ്ഗാനിസ്ഥാൻ വിക്കറ്റ് വേട്ട തുടങ്ങി. നവീൻ ഉൾ ഹക്കാണ് ട്രാവിസ ഹെഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്.
11 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷിനെയും അഞ്ചാം ഓവറിൽ നവീൻ കൂടാരം കയറ്റി. പിന്നീട് ഡേവിഡ് വാർണറെയും ജോഷ് ഇൻഗ്‌ളിസിന്റെയും വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. വാർണറിനെയും, ഇൻഗ്‌ളിസിനെയും അബ്ദുളള ഒമർസായിയാണ് പുറത്താക്കിയത്. തുടർന്ന് നിലയുറപ്പിക്കാൻ ശ്രമിച്ച ലെബുഷെയ്‌നെയും 14 -ാം ഓവറിൽ റഹ്‌മത് ഷാ പറഞ്ഞയച്ചു. മാർക്കസ് സ്‌റ്റോയിനിസും പുറത്തായതോടെ ഓസീസ് തോൽവി മണത്തു. നിലവിൽ 16 ഓവർ പിന്നിട്ടപ്പോൾ 89 റൺസാണ് സ്‌കോർ ബോർഡിൽ. മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്‌സ്വെല്ലുമാണ് ക്രീസിലുള്ളത്.















