മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസ്മരികം ബിഗ് ഷോ..! ആരാധക മനസുകൾക്കൊപ്പം അഫ്ഗാനെയും കീഴടക്കി മാക്‌സ് വെൽ, ചരിത്രത്തിലെ മികച്ച വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അഫ്ഗാൻ ടീമിനെ മാത്രമായിരുന്നില്ല ക്രിക്കറ്റ് ആരാധകരുടെ മനസുകൂടിയാണ് മാക്‌സ് വെൽ കീഴടക്കിയത്. ഒരു യോദ്ധാവിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവ് പറയുകയല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത നിരായുധരായിരുന്നു അഫ്ഗാനിസ്ഥാൻ. വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനായി ആർപ്പുവിളിച്ചവർ മാക്‌സിയുടെ നിശ്ചയദാർഢ്യത്തിന്റെ ആരാധകരാവുന്നതാണ് പിന്നീട് കണ്ടത്. മാക്‌സ് വെല്ലിന്റെ ക്യാച്ച് രണ്ടുവട്ടം നിലത്തിട്ട അഫ്ഗാൻ സെമി പ്രതീക്ഷകളുമാണ് കൈവിട്ടത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. മത്സരത്തിൽ മൂന്ന് തവണയാണ് വലംകയ്യൻ ബാറ്റർക്ക് ജീവൻ ലഭിച്ചത്. ഈ വിജയത്തോടെ  ഓസ്‌ട്രേലിയ സെമിയിൽ പ്രവേശിച്ചു. ആദ്യം നങ്കൂരമിട്ട് കളിച്ച മാക്‌സ് വെൽ പിന്നീട് അഫ്ഗാൻ ബൗളർമാരെ കടന്നാക്രമിച്ച് ഇരട്ട സെഞ്ച്വറിയുമായി ലോകകപ്പിലെ നാലാം സെഞ്ച്വറി നേടുകയായിരുന്നു. 74 പന്തിൽ നിന്നായിരുന്നു താരം സെഞ്ച്വറി നേടിയത്. 21 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

ഈ ലോകകപ്പിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. അതുപോലെ ലോകകപ്പ് ചേസിംഗിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറുമാണിത്. പേശിവലിവ് മൂലം വേദന അനുഭവിച്ചിട്ടും തളരാതെയാണ് മാക്സ്വെൽ ക്രീസിലുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ 91 റൺസിന് ഏഴുവിക്കറ്റ് എന്ന നിലയിൽ പതറിയെ ഓസീസിനെ മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് വിജയത്തിലേക്ക് നയിച്ചത്. പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ചാണ് മാക്സ്വെൽ പൊരുതിയത്.

ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിലെ ആദ്യ ഓവറിൽ തന്നെ അഫ്ഗാനിസ്ഥാൻ വിക്കറ്റ് വേട്ട തുടങ്ങി. നവീൻ ഉൾ ഹക്കാണ് ട്രാവിസ് ഹെഡിനെ(0) വിക്കറ്റിന് മുന്നിൽ കുടുക്കിയത്. 11 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷിനെയും അഞ്ചാം ഓവറിൽ നവീൻ കൂടാരം കയറ്റി. പിന്നീട് ഡേവിഡ് വാർണറെ(18)യും ജോഷ് ഇൻഗ്‌ളിസി(0)ന്റെയും വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. വാർണറിനെയും, ഇൻഗ്‌ളിസിനെയും അബ്ദുളള ഒമർസായിയാണ് പുറത്താക്കിയത്. തുടർന്ന് നിലയുറപ്പിക്കാൻ ശ്രമിച്ച ലെബുഷെയ്‌നെ(14)യും 14 -ാം ഓവറിൽ റഹ്‌മത് ഷാ പറഞ്ഞയച്ചു. മാർക്കസ് സ്‌റ്റോയിനിസും(6) പുറത്തായതോടെ ഓസീസ് തോൽവി മണത്തു. പിന്നീട് ക്രീസിൽ ഒന്നിച്ച മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്‌സ്വെല്ലും ചേർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർക്കിനെ(3) പുറത്താക്കി റാഷിദ് ഖാൻ ഓസീസിന് അടുത്ത പ്രഹരം നൽകി. ക്രീസിൽ നിലയുറച്ച പാറ്റ് കമ്മിൻസും മാക്‌സ് വെല്ലും ചേർന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 170 പന്തിൽ നിന്ന് 202 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് അടിച്ചെടുത്തത്. സദ്രാന് (129*) പുറമെ 18 പന്തിൽ 35 റൺസെടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ ഇന്നിംഗ്‌സിന് കരുത്തുപകർന്നത്. റഹ്‌മാനുള്ള ഗുർബാസിനെ (21) പവർപ്ലേയ്‌ക്കുള്ളിൽ തന്നെ നഷ്ടമായെങ്കിലും റഹ്‌മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാൻ അഫ്ഗാനെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഷായുമായി 83 റൺസ് താരം ചേർത്തു. 30 റൺസെടുത്ത ഷായെ പുറത്താക്കി ഗ്ലെൻ മാക്‌സ്വല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകൻ ഹഷ്മത്തുള്ള ഷഹീദിക്കൊപ്പം 52 റൺസും സദ്രാൻ കണ്ടെത്തി.

അസ്മത്തുള്ള ഒമർസായി (22), മുഹമ്മദ് നബി (12) എന്നിവർ കാര്യമായി തിളങ്ങാതെ മടങ്ങിയെങ്കിലും സദ്രാൻ സ്‌കോർബോർഡ് ചലിപ്പിക്കുന്നത് തുടർന്നു. 44-ാം ഓവറിലെ അവസാന പന്തിലായിരുന്നു സദ്രാൻ മൂന്നക്കം തൊട്ടത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്താൻ താരമെന്ന റെക്കോഡും സദ്രാൻ സ്വന്തം പേരിൽ കുറിച്ചു. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.

പിന്നീട് റാഷിദ് ഖാനും സദ്രാനും കൂടി പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്‌സൽവുഡും ചേർന്ന ഓസീസ് പേസ് നിരയെ കണക്കിന് പ്രഹരിച്ചു. 143 പന്ത് നീണ്ട സദ്രാന്റെ ഇന്നിങ്‌സിൽ എട്ട് ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടു. മൂന്ന് സിക്‌സും രണ്ട് ഫോറും ഉൾപ്പടെയാണ് റാഷിദ് 35 റൺസെടുത്തത്.ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്വൽ, ആദം സാമ്പ എന്നിവരാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

 

Tags: australiaafganistanWC2023
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies