അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ കരുനാ​ഗപ്പള്ളി റെയിൽവേ സ്റ്റേഷൻ;  അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാൻ കരുനാ​ഗപ്പള്ളി റെയിൽവേ സ്റ്റേഷൻ;  അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 06:39 am IST
FacebookTwitterWhatsAppTelegram

കൊല്ലം: അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് റെയിൽവേ സ്റ്റേഷനുകൾ. കരുനാ​ഗപ്പള്ളി, കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളാകും നവീകരിക്കുക. ഒന്നാം ഘട്ടം ഇതിനോടകം പുരോ​ഗമിക്കുന്നതിനാൽ അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കരുനാ​ഗപ്പള്ളിയെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

33 സ്റ്റേഷനുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുള്ളതെന്നും അതിൽ 30 സ്റ്റേഷനുകളെ ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി, കണ്ണൂർ ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. കരുനാഗപ്പള്ളിയിൽ പുതിയ കെട്ടിടം, 32 മീറ്റർ നീളത്തിൽ രണ്ട് പ്ലാറ്റ്‌ഫോം ഷെൽട്ടർ, മെച്ചപ്പെട്ട ശുദ്ധജല വിതരണ സംവിധാനം, മൂന്ന് ലിഫ്റ്റ്, പാർക്കിം​ഗ് സംവിധാനം 2000 മീറ്ററായി ഉയർത്തൽ തുടങ്ങിയവയ്‌ക്ക് തീരുമാനം ആയതായും അദ്ദേഹം അറിയിച്ചു.

ദീർഘദൂര ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഇവിടെ എത്തുന്നവരിൽ ഭൂരിഭാ​ഗം പേരും കൊല്ലം, കായംകുളം റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. കരുനാ​ഗപ്പള്ളി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതോടെ അമൃതാനന്ദമയി മഠത്തിലെത്തുന്നവർക്ക് ഉൾപ്പെടെ യാത്രക്ലേശം ലഘൂകരിക്കാനാകും. 2022-23 മേയ് വരെയുള്ള കണക്കനുസരിച്ച് കരുനാഗപ്പള്ളി സ്റ്റേഷനിൽ വന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 17,15,776 ആണ്. വാർഷിക വരുമാനം 7,60,63,071 രൂപയും.

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാ​ഗമായാണ് അമൃത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്.

Tags: karunagapallyAmrit Project
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies