'പിന്തിരിപ്പൻ ചിന്താഗതി; ഈ രാജ്യത്തെ സ്ത്രീകളോട് നിതീഷ് കുമാർ മാപ്പ് പറയണം'; നിയമസഭയിൽ നടത്തിയ അശ്ലീല പരാമർശത്തിന്മേൽ വിമർശനവുമായി വനിതാ കമ്മീഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പിന്തിരിപ്പൻ ചിന്താഗതി; ഈ രാജ്യത്തെ സ്ത്രീകളോട് നിതീഷ് കുമാർ മാപ്പ് പറയണം’; നിയമസഭയിൽ നടത്തിയ അശ്ലീല പരാമർശത്തിന്മേൽ വിമർശനവുമായി വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 08:26 am IST
Facebook
Twitter
WhatsAppTelegram

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് നടത്തിയ അശ്ലീല പരാമർശത്തിന്മേൽ നിതീഷ് മാപ്പ് പറയണമെന്ന് കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ആവശ്യപ്പെട്ടു. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളും നിതീഷ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണമെന്നും, ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നുമെല്ലാമാണ് നിതീഷ് നിയമസഭയിൽ പറഞ്ഞത്. നിതീഷ് കുമാർ നടത്തിയ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി രേഖാ ശർമ്മ വ്യക്തമാക്കി. ഇത്തരം പിന്തിരിപ്പൻ ചിന്താഗതികൾ സ്ത്രീകളുടെ അവകാശങ്ങളെ അങ്ങേയറ്റം അധിക്ഷേപിച്ച് കാണിക്കുന്നതിന് തുല്ല്യമാണ്. രാജ്യത്തുള്ള എല്ലാ സ്ത്രീകളോടും നിതീഷ് മാപ്പ് പറയണമെന്നും രേഖ ശർമ്മ ആവശ്യപ്പെട്ടു.

നിയമസഭയിൽ നിതീഷ് നടത്തിയ പരാമർശങ്ങൾ എല്ലാ സ്ത്രീകളുടേയും അന്തസിനേറ്റ കളങ്കമാണ്. പ്രസംഗത്തിനിടെ ഉപയോഗിച്ച ഇത്തരം നിന്ദ്യവും വിലകുറഞ്ഞതുമായ ഭാഷ സമൂഹത്തിനാകെ നാണക്കേടാണ്. മുഖ്യമന്ത്രി പദവി പോലെയുള്ള ഒരു സ്ഥാനത്തിരുന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നുണ്ടെങ്കിൽ, അയാളുടെ ഭരണത്തിൻ കീഴിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഊഹിക്കാൻ കഴിയും. ഈ പരാമർശത്തിന്മേൽ നിതീഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത് ഈ രാജ്യത്തിനാകെ വേണ്ടിയാണെന്നും” രേഖ ശർമ്മ പറയുന്നു.

നിയമസഭയെ അഭിസംബോധന ചെയ്ത് കൊണ്ട് നിതീഷ് കുമാർ നടത്തിയ ഭാഷ അങ്ങേയറ്റം അപലപനീയമാണെന്നാണ് സ്വാതി മലിവാൾ പറഞ്ഞത്. നിതീഷ് മാപ്പ് പറയണമെന്നും സ്വാതി മലിവാൾ ആവശ്യപ്പെട്ടു. നിതീഷിന്റേത് പുരുഷാധിപത്യ പരാമർശമാണെന്നും അങ്ങേയറ്റം അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞതാണെന്നും ബിജെപി വിമർശിച്ചു. ഈ പരാമർശത്തിലൂടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് നിതീഷ് തെളിയിച്ചുവെന്നും ബിജെപി വ്യക്തമാക്കി.

Tags: apologynithish kumarWomen's panel
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies