തൃശ്ശൂർ: കുന്നംകുളത്ത് എ സി മൊയ്തീൻ എംഎൽഎയ്ക്ക് മാർഗ്ഗതടസം ഉണ്ടായതിനെ ചൊല്ലി സിപിഎം പ്രവർത്തകരും യുവാവും തമ്മിൽ സംഘർഷം. സിപിഎമ്മിന്റെ കുന്നംകുളത്തെ ഓഫീസിന് സമീപത്തായിരുന്നു സംഭവം.
കാർ യാത്രക്കാരനായ കുന്നംകുളം സ്വദേശി റായിസും സിപിഎം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ റായിസിന് പരിക്കേറ്റു. സംഭവത്തിൽ പരാതി നൽകുമെന്ന് ഇരുകൂട്ടരും അറിയിച്ചു. മാർഗ്ഗതടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് ബഹളം വെച്ചതിനും യുവാവിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.