ദിവ്യാംഗരായ വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാരിന്റെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്

Published by
Janam Web Desk

ദിവ്യാംഗരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കി വരുന്ന പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യായന വർഷത്തെ വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റ് ഫ്രഷ് അല്ലെങ്കിൽ റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തിട്ടുണ്ട്.

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന ദിവ്യാംഗരായ വിദ്യാർത്ഥികൾക്കാണ് അവസരം. വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.scholarships.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Share
Leave a Comment