സിനിമാ സീരിയൽ താരം ഹരിത ജി നായർ വിവാഹിതയായി. ദൃശ്യം 2 സിനിമയുടെ എഡിറ്റർ വിനായക് ആണ് വരൻ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ വേളയിൽ സന്നിഹിതരായിരുന്നത്. ദൃശ്യം 2, 12-ത്ത് മാൻ, റാം എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായക്.
ബേസിൽ ജോസഫ് നായകനായി എത്തുന്ന നുണക്കുഴിയാണ് വിനായകന്റെ എഡിറ്റിംഗിൽ പുതിയതായി എത്താനിരിക്കുന്ന ചിത്രം. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ബാല്യ കാല സുഹൃത്തുക്കളാണ് ഇരുവരും. എന്നാൽ തങ്ങൾക്കിടയിൽ സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ഹരിത മുമ്പ് പറഞ്ഞിരുന്നു.
വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും താരം വ്യക്തമാക്കിയിരുന്നു. നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായാണ് റിയാലിറ്റി ഷോയിലൂടെ ഹരിത എത്തുന്നത്. അവിടെ നിന്നും അഭിനയത്തിലേക്ക് ചുവടുറപ്പിക്കുകയായിരുന്നു. കൊറോണ മഹാമാരി കാലത്ത് ശ്രദ്ധേയമായിരുന്നു ഹരിതയുടെ സേവനം. കൊറോണ മഹാമാരി മൂർച്ഛിച്ച കാലയളവിൽ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് താരം നഴ്സിംഗിലേക്ക് മടങ്ങിയിരുന്നു.