തിരുവനന്തപുരം: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്.
രാത്രി 8 മണി മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാനുള്ള സമയം. എന്നാല്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെ പടക്കം പൊട്ടിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഉറപ്പ് വരുത്തണമെന്നുമാണ് നിർദ്ദേശം.
പടക്കം പൊട്ടിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. ഇത്തരത്തിലുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ കുറവാണ്. സാധാരണ തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പടക്കങ്ങളെത്തുന്നത്.