മുറിവുണങ്ങാത്ത മാറാട്; നടുക്കുന്ന ഓർമ്മകളുടെ 21 വർഷം; ഹൈന്ദവ സംഘടനകളുടെ സഹനത്തിന്റെയും ക്ഷമയുടെയും നേർചിത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുറിവുണങ്ങാത്ത മാറാട്; നടുക്കുന്ന ഓർമ്മകളുടെ 21 വർഷം; ഹൈന്ദവ സംഘടനകളുടെ സഹനത്തിന്റെയും ക്ഷമയുടെയും നേർചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 12:31 pm IST
FacebookTwitterWhatsAppTelegram

ഹിന്ദു വംശഹത്യ ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ മാറാട് കൂട്ടക്കൊലയുടെ 21ാം ഓർമ്മദിനം ഇന്ന്. 2003 മെയ് രണ്ടിനാണ് സമാനതകളില്ലാത്ത ക്രൂരത മാറാട് കടപ്പുറത്ത് അരങ്ങേറിയത്. കേരളത്തിന്റെ തീര പ്രദേശങ്ങളിൽ ഭീകരവാദ സംഘടനകൾ ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും, രാഷ്‌ട്രവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം നടത്തുന്നതായും സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ ആക്രമണം ഉണ്ടായത്. കടൽത്തീരത്തെ ചോരയിൽ മുക്കിയ കൂട്ടക്കുരുതിയിൽ എട്ടുപേർ കൊല്ലപ്പെടുകയും, പതിനഞ്ചു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വർഗീയകലാപത്തിന്റെ പുകമറ സൃഷ്ടിച്ചു കൊണ്ട് ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തക്കളമാക്കി തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു. സംഭവത്തിൽ 62 പ്രതികൾക്ക് മാറാട് പ്രത്യേക കോടതിയും, 24 പേർക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാൽ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷണമെന്ന ജുഡീഷ്യൽ കമ്മീഷൻ നിർദേശവും ഹൈക്കോടതി വിധിയും അട്ടിമറിക്കപ്പെട്ടു.

ഉന്നത സിപിഎം-ലീഗ് നേതാക്കളിലേക്ക് അന്വേഷണം ചെന്നെത്തുമെന്ന ഭയവും സിബിഐ അന്വേഷണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം നിരാകരിക്കാൻ കാരണമായി. സിപിഎം നേതാക്കളും, കെ മുരളീധരനും ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണത്തെ എതിർത്തു മുന്നോട്ടു വരികയും ചെയ്തു. എന്നാൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവിൽ പ്രതിഷേധം ശക്തമാക്കി. അന്നത്തെ അന്വേഷണ സംഘത്തലവൻ സി.എം പ്രദീപ് കുമാർ ഉൾപ്പെടെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു.

തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷണൽ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞു. സംഭവത്തിൽ കോൺഗ്രസ്സിന്റെ ഉന്നത നേതാവിന് വരെ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്‌ക്ക് ശേഷം അടുത്തുള്ള മാറാട് പള്ളിയിൽ നിന്നും രക്തം പുരണ്ട വാളുകൾ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസിനെ തടഞ്ഞതും, പള്ളിയിൽ രക്തക്കറ കഴുകി കളയാൻ നേതൃത്വം നൽകിയ അന്നത്തെ മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന്റെ നടപടിയും ഏറെ വിമർശനങ്ങൾക്ക് കാരണമായി.

ഹിന്ദു സംഘടനകളുടെ ആത്മസംയമനവും, വികാരങ്ങളുടെ മേൽ വിചാരം കൊണ്ടുയർത്തിയ അചഞ്ചലമായ പ്രതിരോധവും, സഹന സമരവും മൂലം കേരളത്തെ വൻ വർഗീയ കലാപത്തിന്റെ അന്തരീക്ഷത്തിൽ നിന്നും കരകയറ്റി. മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ മുന്നിൽ നിന്ന് നയിച്ച മാറാട് പ്രക്ഷോഭ സമരങ്ങൾ, ചരിത്രത്താളുകളിൽ ഹിന്ദു ഏകതയുടെയും സമര വീര്യത്തിന്റെയും ജ്വലിക്കുന്ന ഏടുകളാണ്. മതനിരപേക്ഷതയുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടേയും പേരിൽ അഭിമാനം കൊള്ളുന്ന കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിൽ മതമൗലിക വാദത്തിന്റെയും രാഷ്‌ട്രവിരുദ്ധതയുടേയും സന്ദേശം പ്രചരിപ്പിക്കപ്പെട്ടതിന്റെ ബാക്കി പത്രമായിരുന്നു മാറാട് കൂട്ടക്കൊല.

Tags: MARAD HINDU MASSACERMaradu21 Years
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies