ചെന്നൈ : തമിഴ്നാട്ടിലെ ഹിന്ദു വിശ്വാസികളെ സൗജന്യമായി അയോദ്ധ്യ രാമക്ഷേത്ര ദർശനത്തിന് കൊണ്ടുപോകുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ . എൻ മണ്ണ് എന് മക്കൾ പദയാത്രയുടെ ഭാഗമായി പുതുക്കോട്ട ജില്ലയിലെ ഗന്ധര് വക്കോട്ടയില് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .
ജനുവരി 22 ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഭക്തർക്കായി പ്രത്യേക ട്രെയിൻ സൗകര്യം ഉണ്ടാകുമെന്ന് സൂചനയുണ്ട് . അയോദ്ധ്യയിലെത്തി ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തരെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം 60 ദിവസത്തേക്ക് അയോദ്ധ്യയിലേയ്‌ക്ക് സൗജന്യമായി കൊണ്ടുപോകാൻ തയ്യാറാണെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയത് . ഇതുമായി ബന്ധപ്പെട്ട ചിലവുകൾ പാർട്ടി വഹിക്കും .
തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ എന്നറിയപ്പെടുന്ന ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമിയുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.