ബാഗ്ലൂരു :ഹിന്ദു പുരാണങ്ങളിൽ സവിശേഷമായ സ്ഥാനമുള്ള പക്ഷി രൂപമാണ് ഗണ്ഡപെരുണ്ട അല്ലെങ്കിൽ ബരുണ്ട. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണിത്. പകുതി ഭാഗം സിംഹത്തിന്റേതിന് സമാനവും ശേഷിക്കുന്ന ഭാഗം പക്ഷിയുടേതുമായ രൂപമാണ് ബരുണ്ടയ്‌ക്ക്.
വോഡയാർ ഭരണാധികാരികളുടെ കീഴിലുള്ള പഴയ മൈസൂരു രാജ്യത്തിന്റെ ചിഹ്നമായിരുന്നു ഗണ്ഡബെരുണ്ട .
കേളടി നായകരുടെ തലസ്ഥാനമായ ഷിമോഗ ജില്ലയിലെ ക്ഷേത്രനഗരമായ കേലാഡിയിലെ രാമേശ്വര ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഗണ്ഡബെരുണ്ടയെ നമുക്ക് കാണാൻ കഴിയും. ഹൊയ്സാല -ദ്രാവിഡ വാസ്തു വിദ്യയുടെ ഉദാഹരണം ആണ് ക്ഷേത്രം.
ക്ഷേത്രത്തിൽ 24 അടി ഉയരമുള്ള ഒരു സ്തംഭത്തിൽ ഗണപതിയെ ആരാധിക്കുന്ന ഒരുസ്ത്രീ രൂപമുണ്ട്.ഈ ശിൽപങ്ങൾ ഔറംഗസേബുമായി ധീരമായപോരാട്ടം നടത്തിയ റാണി ചെന്നമ്മയുടെതാണെന്ന് കരുതുന്നു. ബാഗ്ലൂരു നഗരത്തിൽ നിന്ന് 400 മീറ്റർ അകലെയാണ് ക്ഷേത്രം.















