ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോ ചെയ്തത് ; തെറ്റ് പറ്റിയതായി അവർ എഴുതിത്തന്നാൽ യാത്ര ചെയ്യുന്നതിനെ പറ്റി ഞാൻ ആലോചിക്കാം : ഇ പി ജയരാജന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോ ചെയ്തത് ; തെറ്റ് പറ്റിയതായി അവർ എഴുതിത്തന്നാൽ യാത്ര ചെയ്യുന്നതിനെ പറ്റി ഞാൻ ആലോചിക്കാം : ഇ പി ജയരാജന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 09:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഒരിടവേളയ്‌ക്കുശേഷം കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്ര നടത്തുന്നു . തിരുവനന്തപുരത്തുനിന്നാണ് കണ്ണൂരിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാകും യാത്ര. താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകാറില്ലെന്നും അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്നത്തെ സംഭവത്തിന് ശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ആ ടിക്കറ്റ് കാന്‍സല്‍ചെയ്തു . ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോയിലെ അധികൃതർ ചെയ്തത്. ആ തെറ്റ് പറ്റിയെന്ന് പോലും അവര്‍ പറഞ്ഞില്ല. ഇന്‍ഡിഗോയില്‍ യാത്രചെയ്തില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. ഞാന്‍ യാത്രചെയ്തില്ലെങ്കില്‍ അവര്‍ക്കും നഷ്ടമൊന്നുമില്ല. ഇന്‍ഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട പലരും പറ്റിയത് തെറ്റായിപ്പോയെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളോട് പറയണം. അതല്ലെങ്കിൽ തെറ്റ് പറ്റിയതായി അവർ എഴുതിത്തരണം. അത് കിട്ടിയാൽ ഞാൻ ആലോചിക്കാം, – ഇ.പി ജയരാജൻ പറഞ്ഞു

എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സർവീസ് ആരംഭിച്ചതോടെയാണ് ഇ.പി.ജയരാജന് വീണ്ടും വിമാനയാത്രയ്‌ക്ക് അവസരമൊരുങ്ങിയത്. കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍ 13 നാണ് മുഖ്യമന്ത്രിക്കൊപ്പം കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത ഇ പിക്കെതിരെ ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് വന്നത്. വിമാനത്തിനുളളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു മുമ്പോട്ട് വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്‌ത്തിയെന്നതായിരുന്നു ഇ പി ജയരാജനെതിരെയുണ്ടായ ആരോപണം. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

ഇതില്‍ പ്രതിഷേധിച്ച് താനിനി ഒരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിയില്ലന്ന് പ്രഖ്യാപിച്ചു. അതോടെ ഇ പിയുടെ കണ്ണൂര്‍ തിരുവനന്തപുരം യാത്ര ട്രെയിനിലായി. എന്നാല്‍ നിരവധി ഇപ്പോൾ ഭാഗ്യവശാല്‍ കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് തുടങ്ങിയതോടെ വീണ്ടും വിമാനയാത്ര ആരംഭിക്കുകയാണ് ജയരാജൻ .

Tags: e p jayarajanIndiGo
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies