തിരുവനന്തപുരം: യുവതിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ കേസിൽ വിവിധ ഭാഷ തൊഴിലാളി പിടിയിൽ. കോവളം സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജാർഖണ്ഡ് മോഡിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി (28) ആണ് കോവളം പോലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കോവളത്തുള്ള ഹോട്ടലിൽ വച്ച് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു.
യുവതി ഗർഭിണിയാകുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെ പ്രതി വിവാഹം കഴിക്കാതെ കടന്നുകളയുകയായിരുന്നു. യുവതി കോവളം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.