ലക്നൗ : രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്തോഷത്തിലാണ് അയോദ്ധ്യ . അതുകൊണ്ട് തന്നെ ഇത്തവണത്തെ ദീപാവലിയ്ക്ക് തിളക്കമേറെയാണ് . ദീപാവലിയോടനുബന്ധിച്ച് രാമക്ഷേത്രം പൂർണ്ണമായും അലങ്കരിച്ചിരിക്കുന്നു. 200 ടൺ പൂക്കളാണ് ക്ഷേത്രം അലങ്കരിക്കാൻ മാത്രം എത്തിയത് .
രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ ആദ്യ ദീപം തെളിച്ചാണ് ദീപങ്ങളുടെ മഹോത്സവത്തിന് തുടക്കമായത്.ക്ഷേത്ര മന്ദിരത്തിന് മുകളിലും വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട് . ജയ് ശ്രീറാം മുഴക്കിയാണ് ഭക്തരിൽ ഏറെയും ഇന്ന് രാമക്ഷേത്രത്തിലെത്തിയത് .
വെളുത്ത മാർബിളിൽ നിർമ്മിച്ച ‘ഗർഭ ഗൃഹ’ത്തിന് ചുറ്റുമുള്ള പ്രദേശം ജമന്തിപ്പൂക്കൾ കൊണ്ടാണ് ഇന്ന് അലങ്കരിച്ചത് . അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള സ്ഥലം കാവി നിറത്തിലുള്ള ബലൂണൂകളും , അലങ്കാരബൾബുകളും കൊണ്ട് ഒരുക്കിയിട്ടുണ്ട് . ക്ഷേത്രനിർമ്മാണത്തിനെത്തിയ അന്യസംസ്ഥാനക്കാരായ പലരും അയോദ്ധ്യയിലേയ്ക്ക് ഇന്ന് തങ്ങളെ കുടുംബങ്ങളെ പ്രത്യേകമായി എത്തിച്ചിരുന്നു.