പിണറായി സർക്കാരിന്റെ പ്രതികാര നടപടിക്ക് അന്ത്യം; NSSന്റെ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചു; അക്രമരഹിത പ്രതിഷേധമെന്ന് പോലീസ് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി സർക്കാരിന്റെ പ്രതികാര നടപടിക്ക് അന്ത്യം; NSSന്റെ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചു; അക്രമരഹിത പ്രതിഷേധമെന്ന് പോലീസ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 10:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസ് പിൻവലിച്ചു. നാമജപ യാത്രയ്‌ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്റോൺമെന്റ് പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതിനിന്ദയെ തുടർന്ന് മാപ്പ് പറയണും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എൻഎസ്എസിന്റെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം ഉണ്ടായത്. ആയിരക്കണക്കിന് വിശ്വാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി നാമജപ ഘോഷയാത്രയിൽ അണിനിരന്നിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു നാമജപയാത്ര. എന്നാൽ സ്പീക്കറുടെ ഗണപതി നിന്ദയെ പിന്തുണച്ച പിണറായി സർക്കാർ നാമജപയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ പ്രതികാര നടപടിയെന്നോണം കേസെടുക്കുകയായിരുന്നു

സമാധാനപൂർണ്ണമായി നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് കേസെടുത്തത് വീണ്ടും വലിയ വിമർശനം ഉയർത്തുകയും ചെയ്തു. ആയിരത്തോളം വിശ്വാസികൾക്കെതിരെയായിരുന്നു കേസ്. ഇതിനിടെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് കേസ് അവസാനിപ്പിച്ചുകൊണ്ട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

പ്രതിഷേധം സമാധാനപൂർണ്ണമായിരുന്നുവെന്നും അക്രമങ്ങളോ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളോ പ്രതിഷേധത്തിനിടെ ഉണ്ടായില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവർക്ക് ഗുഢലക്ഷ്യമില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

Tags: nssA.N Shamseer
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies