മെ​ഗാ സ്റ്റാറിന്റെ മെ​ഗാ ലുക്ക്; ആരാധകരെ ആവേശത്തിലാക്കി 'ബസൂക്ക' പോസ്റ്റർ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെ​ഗാ സ്റ്റാറിന്റെ മെ​ഗാ ലുക്ക്; ആരാധകരെ ആവേശത്തിലാക്കി ‘ബസൂക്ക’ പോസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 05:28 pm IST
Facebook
Twitter
WhatsAppTelegram

വരാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് അതിന് പ്രധാന കാരണവും. നവാഗതനായ ഡിനോ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തരം​ഗം സൃഷ്ടിച്ചിരുന്നു. വീണ്ടും സോഷ്യൽ മീഡിയയ്‌ക്ക് തീ പടർത്തി കൊണ്ട് പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ബസൂക്കയുടെ അണിയറ പ്രവർത്തകർ.

വളരെ സ്റ്റൈലിഷായാണ് ബസൂക്കയുടെ പുതിയ പോസ്റ്ററിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. കൂളിം​ഗ് ​ഗ്ലാസ് വച്ച് പോണി ടെയ്ൽ സ്റ്റൈലിൽ മുടിയും നീട്ടിയാണ് മമ്മൂട്ടിയുടെ ലുക്ക്. ക്രൈം ഡ്രാമ ജോണറിൽപ്പെടുന്ന ചിത്രത്തിൽ നിരവധി ഗെറ്റപ്പുകളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’ എത്തുന്നതെന്നും വാർത്തകളുണ്ട്.

മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സരിഗമ ഫിലിം സ്റ്റുഡിയോയും യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ് ബസൂക്ക നിർമ്മിക്കുന്നത്.

ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിം​ഗ്-നിഷാദ് യൂസഫ്, സം​ഗീതം, പശ്ചാത്തല സം​ഗീതം- മിഥുൻ മുകുന്ദൻ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. 2024-ൽ ചിത്രം റിലീസ് ചെയ്യും.

Tags: MAMMOOTTYSUBbazooka
Share
Tweet
SendShare

More News from this section

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies