ലാലിനോട് പ്രേമം തോന്നുന്ന അഭിനയമായിരുന്നു, അതിന് ആ സിനിമയും ഒരു കാരണമാണ്: കൈതപ്രം ദാമോദരൻ നമ്പൂതിരി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലാലിനോട് പ്രേമം തോന്നുന്ന അഭിനയമായിരുന്നു, അതിന് ആ സിനിമയും ഒരു കാരണമാണ്: കൈതപ്രം ദാമോദരൻ നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 02:41 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിനൊപ്പം കുറെയധികം വർക്ക് ചെയ്താൽ ആർക്കായാലും അദ്ദേഹത്തിനോട് പ്രേമം തോന്നിപോകുമെന്ന്ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തനിക്ക് മോഹൻലാലിനോട് പ്രണയം തോന്നാൻ അഭിമന്യു സിനിമയും ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ​ഗാന രചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. മാസങ്ങൾക്ക് മുമ്പുള്ള അഭിമുഖം ഇപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ച് തുടങ്ങിയത്.

‘കമലദളത്തിലെ അതി മനോഹരമായ സിറ്റുവേഷൻ എന്നു പറയുന്നത്, നീ ഉണരാത്തതെന്തേ… പ്രിയേ എന്ന് ചോദിക്കുന്ന ലാലിന്റെ ആ പരിവേദനമാണ് ആ സിനിമയുടെ ജീവൻ. കമലദളത്തിൽ മുഴുവൻ അതാണ്.. അത് ഉള്ളതുകൊണ്ടാണ് ആ സിനിമ സൂപ്പർ ഹിറ്റായത്. അതിൽ മനോഹരമായ പാട്ട് ചെയ്യാൻ ലോഹി എന്നെ വളരെ അധികം സപ്പോർട്ട് ചെയ്തു.

പ്രിയദർശന്റെ രണ്ട് സിനിമ ചെയ്തതിന് ശേഷമാണ് അഭിമന്യുവിന്റെ തീം എന്നോട് പറയുന്നത്. രവിയേട്ടനായിരുന്നു അതിന്റെ മ്യൂസിക്. ഞങ്ങൾ മദ്രാസിൽ പോയിട്ട് ആ സിനിമയുടെ പ്രൊ‍ഡ്യൂസറുടെ ഫ്ലാറ്റിൽ താമസിച്ചാണ് അതിലെ പാട്ടുകൾ കംപോസ് ചെയ്യുന്നത്. അതിലെ പാട്ടുകളെല്ലാം അതി മനോഹരമായിരുന്നു. കണ്ടു ഞാൻ മിഴികളിൽ…., രാമായണക്കാറ്റേ…. എന്ന പാട്ട് മെലഡികളിൽ സൂപ്പർ‌ ഹിറ്റാണ്. അന്ന് മലയാളം മാഷുമാരൊക്കെ എന്നോട് ചോദിച്ചിരുന്നു രാമായണക്കാറ്റേ എന്നുള്ളത് ഏത് പുസ്തകത്തിലുള്ളതാണ്, അങ്ങനെയൊക്കെ ഉണ്ടോ എന്ന്. അത് ഞാൻ ഉണ്ടാക്കിയതാണ്… പക്ഷേ അത് സൂപ്പർ ഹിറ്റായി. ഞാൻ അവരോട് പറഞ്ഞു, രാമയണക്കിളി ഉണ്ടെങ്കിൽ രാമായണക്കാറ്റും ഉണ്ട്. നിങ്ങൾ കിളി ശരിയാക്ക് ഞാൻ കാറ്റ് ശരിയാക്കാം എന്നായിരുന്നു. അത്പോലെ തന്നെയാണ് ​ഗണപതി പപ്പാ മോറിയ… അതും മനോഹരമായിരുന്നു.

അഭിമന്യു എന്ന സിനിമ അതിമനോഹരമായി പ്രിയൻ ചെയ്തിട്ടുണ്ട്. സുന്ദരമായി ലാലും ​ഗീതയും അഭിനയിച്ചിട്ടുമുണ്ട്. ലാലിനോട് എനിക്ക് പ്രേമം തോനുന്ന അഭിനയമായിരുന്നു അത്. ലാലിനോടൊപ്പം കുറെ വർക്ക് ചെയ്താൽ ആരായാലും ലാലിന്റെ പ്രേമി ആകും. ഞാനും അങ്ങനെ ഒരു പ്രേമിയാണ്. അതിന് അഭിമന്യു സിനിമയും ഒരു കാരണമാണ്.’- കൈതപ്രം പറഞ്ഞു. ‌‌

1991ലാണ് പ്രിയദര്‍ശന്റെ അഭിമന്യു എന്ന ചിത്രം പുറത്തിറങ്ങിയത്. മോഹൻലാല്‍ ഹരികൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയത്. ടി ദാമോദരൻ മോഹൻലാലിന്റെ അഭിമന്യുവിനായി തിരക്കഥ എഴുതിയപ്പോള്‍ ശങ്കറും ഒരു പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു. മികച്ച നടനുള്ള കേരള ചലച്ചിത്ര അവാര്‍ഡ് അഭിമന്യുവിലൂടെ മോഹൻലാലിന് ലഭിച്ചിരുന്നു. ഗീതയ്‍ക്കും മോഹൻലാലിനും ശങ്കറിനും പുറമേ ചിത്രത്തില്‍ ജഗദീഷ്, കൊച്ചിൻ ഹനീഫ, മഹേഷ് ആനന്ദ്, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ചെയ്തിരുന്നു. ബികെ മേനോനായിരുന്നു ചിത്രം നിർമ്മിച്ചത്. സംഗീത സംവിധാനം രവീന്ദ്രനും ഛായാഗ്രാഹണം ജീവയുമായിരുന്നു.

Tags: kaithapram damodaran namboothirimohanlalSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies