ഇസ്ലാമാബാദ് : ജയ്ഷെ മുഹമ്മദ് ഭീകരൻ മൗലാന റഹീമുള്ള താരിഖിനെ അജ്ഞാതർ വെടിവച്ച് കൊന്നു . കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ സഹായിയാണ് താരിഖ് . കറാച്ചിയിൽ ഇന്ത്യാ വിരുദ്ധ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികൾ മൗലാനയ്ക്ക് നേരെ വെടിയുതിർത്തത്.
മസൂദ് അസ്ഹറുമായി അടുപ്പമുള്ള മൗലാന റഹീമുള്ള പലപ്പോഴും ഇന്ത്യയ്ക്കെതിരെ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കറാച്ചിയിലെ ഓറംഗി ടൗണിൽ ഇന്ത്യാ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പാക് പോലീസ് തന്നെയാണ് വ്യക്തമാക്കിയത് പറയുന്നത്.
ഈ വർഷം ഇതുവരെ 12 ഓളം ഭീകരരെ അജ്ഞാതർ വധിച്ചിട്ടുണ്ട്. മസൂദ് അസ്ഹറിന്റെ നിർദേശപ്രകാരം ഭീകരാക്രമണങ്ങൾ നടത്തിയിരുന്ന ജിഹാദിയായിരുന്നു താരിഖ്. മസൂദിനെപ്പോലെ ഇന്ത്യാ വിരുദ്ധ വിഷം ചീറ്റുന്നതിൽ താരിഖ് മുൻപന്തിയിലായിരുന്നു.