ടൈഗർ 3 ഇറങ്ങി, തിയേറ്ററിൽ പടക്കം പൊട്ടി; ആരാധകർക്ക് നിർദ്ദേശവുമായി സൽമാൻ ഖാൻ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടൈഗർ 3 ഇറങ്ങി, തിയേറ്ററിൽ പടക്കം പൊട്ടി; ആരാധകർക്ക് നിർദ്ദേശവുമായി സൽമാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 09:08 pm IST
Facebook
Twitter
WhatsAppTelegram

‘ടൈഗർ 3’യുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തിയേറ്ററിൽ പടക്കം പൊട്ടിക്കുന്നത് അപകടകരമാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു സൽമാന്റെ പ്രതികരണം. ‘ടൈഗർ 3-യുടെ പ്രദർശനത്തിനിടെ തിയേറ്ററുകൾക്കുള്ളിൽ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് കേൾക്കാനിടയായി. ഇത് അപകടകരമാണ്. നമ്മളേയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കാം. സുരക്ഷിതരായി ഇരിക്കുക..!’ – എന്ന് സൽമാൻ ഖാൻ കുറിച്ചു.

അതേസമയം ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം എത്തിയ സൽമാൻ ഖാൻ ചിത്രം ടൈഗർ 3-ക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. എന്നാൽ ചിത്രം തീയേറ്റിൽ റിലീസ് ചെയ്തതോടെ ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ അതിരു കടക്കുകയായിരുന്നു. സൽമാനെ കണ്ട ആവേശത്തിൽ ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചു. ഇതോടെ കാണികൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

മാസ് ലുക്കിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കണ്ടതോടെ മാലേഗാവിലെ ആരാധകർ തിയേറ്ററിനകത്ത് പടക്കവും പൂത്തിരിയും കത്തിക്കുകയായിരുന്നു. നാസിക്കിലെ മോഹൻ തിയേറ്ററിലെ ആരാധകരും സകല നിയന്ത്രണംവിട്ടുള്ള തരത്തിലായിരുന്നു ആഘോഷം. പടക്കം പൊട്ടിത്തെറിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നതും സമൂഹമാദ്ധ്യമത്തിൽ വൈറലായ വീഡിയോയിൽ കാണാവുന്നതാണ്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.

യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

Tags: salman khanSUBTiger 3
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

Latest News

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies