ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ച് കോപ്പിയടി, പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കി; പ്രതിഷേധം ശക്തമായതോടെ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്ലൂടൂത്ത് ഡിവൈസുകൾ ഉപയോഗിച്ച് കോപ്പിയടി, പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കി; പ്രതിഷേധം ശക്തമായതോടെ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 08:29 am IST
FacebookTwitterWhatsAppTelegram

ബെംഗളുരു: പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയി കർണാടക സർക്കാർ. മുസ്ലീം സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെയാണ് നടപടി. കർണാടക പരീക്ഷ അതോറിറ്റിയുടെ ഡ്രസ് കോഡ് ഹിജാബുകൾക്ക് ബാധകമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. സംസ്ഥാനത്ത് ഹിജാബ് നിരോധനമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കിടെ ഹിജാബ് ധരിച്ച് തലമറച്ചവർ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദവും സർക്കാരിന് നാണക്കേടും ആയ സാഹചര്യത്തിലാണ് ഡ്രസ് കോഡുമായി കർണാടക എക്‌സാമിനേഷൻ അതോറിറ്റി രംഗത്തുവന്നത്. തലമറയ്‌ക്കുന്ന വസ്ത്രങ്ങൾ ഹാളിനകത്ത് ഉപയോഗിക്കുന്നത് വിലക്കി സർക്കുലർ പുറത്തിറക്കി. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടുപോയത്.

എക്‌സാമിനേഷൻ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ മുസ്ലീം നേതാക്കൾ രംഗത്തുവന്നിരുന്നു. അസദുദ്ദീൻ ഒവൈസി, ഒമർ അബ്ദുള്ള തുടങ്ങിയവർ കർണാടക സർക്കാരിനെതിരെ തുറന്നടിച്ചു. വിഷയത്തിൽ കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും രാഹുലും സോണിയയും ഇടപെടണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

പുതുതായി പുറത്തിറക്കിയ ഡ്രസ് കോഡിൽ മംഗല്യസൂത്രത്തിനും (താലിമാല) വിലക്കേർപ്പെടുത്തിയിരുന്നു. പ്രതിഷേധം ഉണ്ടായെങ്കിലും വിഷയത്തിൽ മറുപടി പറയാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

Tags: KarnatakaHijabburkha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies