കോഴിക്കോട് ; മാദ്ധ്യമപ്രവർത്തക ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ ഹാജരാകും . നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുന്ന പദയാത്രയായാണ് അദ്ദേഹം സ്റ്റേഷനിലെത്തുക . ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത് .
നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും. രാവിലെ 9 മണിക്കാണ് പദയാത്രയായി സ്റ്റേഷനിലേക്ക് പോവുക. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ച് പോലീസ് നോട്ടിസ് നൽകിയിരുന്നു.