കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത് (52) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വാർഡിൽ നിന്നും നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കോൺഗ്രസ് പ്രതിനിധിയായാണ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.