മരത്തടിയിൽ തീർത്ത ടെസ്‌ല സൈബർട്രക്ക്; വാഹനക്കമ്പം ഇങ്ങനെയും പ്രകടിപ്പിക്കാം; അഭിനന്ദിച്ച് മസ്‌ക്‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മരത്തടിയിൽ തീർത്ത ടെസ്‌ല സൈബർട്രക്ക്; വാഹനക്കമ്പം ഇങ്ങനെയും പ്രകടിപ്പിക്കാം; അഭിനന്ദിച്ച് മസ്‌ക്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 09:38 pm IST
FacebookTwitterWhatsAppTelegram

ആളുകൾക്ക് വാഹനങ്ങളോടുള്ള കമ്പം പല രീതിയിലാണ് പ്രകടമാക്കാറുള്ളത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനങ്ങളുടെ മാതൃക സ്വയം ഉണ്ടാക്കുന്നതിനായി പരീക്ഷണങ്ങൾ നടത്തുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ വ്യത്യസ്തമായൊരു വാഹനനിർമ്മാണമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. വിയറ്റ്‌നാമിൽ നിന്നുള്ള ഒരു മരപ്പണിക്കാരൻ അദ്ദേഹത്തിന്റെ വാഹനക്കമ്പം പ്രകടിപ്പിക്കുന്നത് മരത്തടി കൊണ്ടുള്ള വാഹനങ്ങൾ നിർമ്മിച്ച് കൊണ്ടാണ്. അദ്ദേഹം ഏറ്റവും പുതിയതായി നിർമ്മിച്ച ടെസ്‌ല സൈബർട്രക്കിന്റെ വർക്കിംഗ് മോഡലാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത്. എൻഡി-വുഡ് ആർട്ട് എന്ന യൂട്യൂബ് ചാനലിലാണ് ഈ കാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതിനോടൊപ്പം ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് ഒരു കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ ഞാൻ ഒരു കണ്ടന്റ് ക്രിയേറ്ററും തടികൊണ്ട് വാഹനങ്ങൾ നിർമ്മിക്കുവാൻ ഇഷ്ടമുള്ളയാളുമാണ്. അതുപോലെ ടെസ്‌ല വാഹനങ്ങളോട് ആരാധനയും എനിക്കുണ്ട്. കുറഞ്ഞ വർഷം കൊണ്ട് നിരവധി തടി കൊണ്ടുള്ള കാറുകൾ ഞാൻ നിർമ്മിച്ചു. എന്നാൽ ഇന്ന് എന്നെ വളരെ ഏറെ ആകർഷിച്ച സൈബർട്രക്കിന്റെ തടികൊണ്ടുള്ള പകർപ്പ് അവതരിപ്പിക്കുകയാണ്. എന്റെ പ്രേഷകരായ നിരവധി പേർ ഈ വാഹനം ഇഷ്ടപ്പെടുന്നവരും വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുമാകും. സൈബർട്രക്ക് നിർമ്മിക്കുന്നതിൽ ടെസ്‌ല എത്രത്തോളം വെല്ലുവിളികൾ നേരിട്ടുണ്ടെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. നിങ്ങളുടെ കാഴ്ചപ്പാടുകളിലും കഴിവുകളിലും ഞാൻ വിശ്വാസം നിലനിർത്തുന്നുണ്ട്. ഈ അസാധാരണ വാഹനം വിജയകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’. അദ്ദേഹം ഇലോൺ മസ്‌കിനായി കുറിച്ചു.

The CyberTruck video I posted on Tiktok attracted 50 million views after 4 days ❤️ pic.twitter.com/enwHVS3gJt

— ND-WoodArt (@NDWoodArt) November 3, 2023

“>

തന്റെ സന്ദേശം ഇലോൺ മസ്‌കിനും ടെസ്‌ലക്കും എത്തിക്കാൻ സഹായിക്കണണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എക്‌സിൽ ഇലോൺ മസ്‌കിനായി പങ്കുവെച്ച ചിത്രങ്ങൾക്ക് മസ്‌ക് മറുപടിയും നൽകിയിരുന്നു. ‘ഇത് തികച്ചും അഭിനന്ദം അർഹിക്കുന്നു’ എന്നാണ് മസ്‌ക് കുറിച്ചത്.

യൂട്യൂബിൽ വന്ന വീഡിയോയിൽ വാഹന നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും കാണിക്കുന്നുണ്ട്. സൈബർട്രക്ക് നിർമ്മിക്കുന്നതിനായി സ്റ്റിയറിഗ് മുതൽ വാഹനത്തിന് ഉള്ളിലെ സീറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങളും തടി കൊണ്ട് നിർമ്മിച്ചു. ബാക്കിയുള്ള മെറ്റൽ ഫ്രെയിംസും ഇലക്ട്രിക് മോട്ടോറുകളും മരകഷ്ണങ്ങൾ ഉപയോഗിച്ചുള്ള സ്ലാബ് കൊണ്ട് മറച്ചു. സൈബർട്രക്കിൽ ഉപയോഗിച്ച ലൈറ്റുകൾ തന്നെ ഇതിലും ഉൾപ്പെടുത്തി. കൂടാതെ വാഹനത്തിന്റെ സൈഡ് പാനലിലിൽ എക്‌സിന്റെ ലോഗോയും നൽകി. ഒരു മാസം മുന്നേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോക്ക് 9 ലക്ഷത്തിലധികം കാഴ്ചക്കാരും 14,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

 

 

Tags: ELONE MUSKSUBwood carTesla Cybertruck
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies