വയനാട്: വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി 900 കണ്ടിയിൽ വച്ചായിരുന്നു സംഭവം. പൊള്ളാച്ചി സ്വദേശിയായ ബാലകൃഷ്ണനാണ്(45) മരിച്ചത്. പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വാഹനത്തിനുള്ളിൽ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മൃതദേഹം. മീനാക്ഷി പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണോ മരണകാരണം എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.