മണാലി: റഷ്യൻ ദമ്പതികളുടെ മൃതദേഹം മുറിവേറ്റ നിലയിൽ കണ്ടെത്തി. മണികരനിലെ കുളത്തിൽ നിന്നും നഗ്നമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതുവരെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിന്റെ മൃതദേഹം കുളക്കരയിൽ നിന്നും യുവതിയുടേത് കുളത്തിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്നും ലഭിച്ച ബാഗിൽ നിന്നാണ് ഇവർ റഷ്യൻ സ്വദേശികളാണെന്ന് നിഗമനത്തിലെത്തിയതെന്ന് പോലീസ് അറിയിച്ചു.
ഇരുവർക്കും 20 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹത്തിന് സമീപത്ത് നിന്നും ബാഗ്, ബ്ലേഡ്, മൊബൈൻ ഫോൺ, എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും കൈകളിൽ മുറിവേറ്റ പാടുകളും ഉണ്ട്. മൃതദേഹം പേസ്റ്റ്മോർട്ടം നടപടികൾക്കായി കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
‘സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടൽ, ഹോം സ്റ്റേ എന്നിവടങ്ങളിൽ അന്വേഷണം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ മരണകാരണം വ്യക്തമാകൂ’ എഎസ്പി സഞ്ജീവ് ചൗഹാൻ അറിയിച്ചു.