തൃശൂർ: മണ്ഡലകാലത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. ഒരു മണിക്കൂർ അധികം കൂടി ദർശനം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സമയക്രമീകരണം. ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് വേണ്ടി പ്രത്യേക വരി സജ്ജമാക്കും. ക്ഷേത്രത്തിൽ വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നവംബർ 17 മുതൽ ജനുവരി 21 വരെ എല്ലാ ദിവസവും വൈകുന്നേരം 3.30-ന് ക്ഷേത്രനട തുറക്കും. തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ഒരു മണിക്കൂർ കൂടി ദർശന സമയം നീട്ടിയത്. അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കുന്നതിനായി വടക്കേ നടപ്പന്തലിൽ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3.30-ന് നട തുറന്ന ഉടൻ ശീവേലി നടത്തി ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 21 വരെയുള്ള ദർശന സമയം
പുലർച്ചെ 3.00- 3.30 :-നിർമാല്യ ദർശനം
3.20 – 3.30:- എണ്ണയഭിഷേകം,വാകച്ചാർത്ത്, ശംഖാഭിഷേകം
3.30 – 4.15:- മലർ നിവേദ്യം, അലങ്കാരം
4.15- 4.30:- ഉഷഃപൂജ. തുടർന്ന് 5.45 വരെ ദർശന സമയം,
5.45 -7.00 :- എതിരേറ്റ് പൂജ,
7.00- 7.20 :- ദർശനം
7.15-9.00:- ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ
8.10- 9.10:- ദർശനം
11.30- 12.30:- ഉച്ചപൂജ
1.00 മണിക്ക് നടയടയ്ക്കും
1.00 മണിക്ക് നടയടയ്ക്കും 3.30-ന് നട തുറക്കൽ 3.30 മുതൽ 4.30 വരെ ദർശനം, തുടർന്ന് കാഴ്ച ശീവേലി. 6.00നും 7.00നും ഇടയിൽ ദീപാരാധന. 7.30 വരെ ദർശനം. 8.15 വരെ അത്താഴപ്പൂജ. 8.45 മുതൽ 9.00 വരെ അത്താഴ ശീവേലി. 9.00 മുതൽ 9.15 വരെ തൃപ്പുക.