മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നടൻ രാജീവ് പിള്ള. താരത്തിന്റെ ലുക്കിനും കഴിവിനനുസരിച്ചും മലയാള സിനിമ രാജീവ് പിള്ളയെ ഉപയോഗിച്ചിട്ടില്ലെന്ന് തന്നെ പറയാം. എന്നാലും മലയാളകരയ്‌ക്ക് രാജീവ് സുപരിചിതനാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മലയാളികൾക്ക് ഒഴിച്ചു നിർത്താൻ കഴിയാത്ത താരമാണ് രാജീവ്. സെലിബ്രിറ്റിൽ ക്രിക്കറ്റിന്റെ തുടക്കം മുതൽ താരം മിന്നും പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളതും.
ഇപ്പോഴിതാ കേരളത്തിൽ എത്തിയാൽ നേരിടുന്ന ഒരു ചോദ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ കേരളത്തിൽ വന്നാൽ മാത്രം നേരിടുന്ന ഒരു ചോദ്യമാണ്, ഇപ്പോൾ സിനിമയൊന്നും ഇല്ലേ എന്ന്. മറ്റൊരു ഇന്റസ്ട്രിയിലും ആ ചോദ്യം വരാറില്ല. ഇപ്പോൾ ഏത് സിനിമയാണ് ചെയ്യുന്നത് എന്നാണ് തമിഴിലും തെലുങ്കിലുമെല്ലാം ചോദിക്കുന്നത്. പക്ഷേ ഇവിടെ മാത്രം, ഇപ്പോൾ സിനിമയൊന്നും ഇല്ല അല്ലേ എന്നേ മലയാളികൾ ചോദിക്കുകയുള്ളു. അവർക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി ഞാൻ ഇല്ല എന്ന് പറയും’.
കൂടാതെ മസിൽ മാത്രമേയുള്ളൂ, അഭിനയമില്ല, ബുദ്ധിയില്ല എന്ന തരത്തിലുള്ള മോശം കമന്റുകൾ പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലടക്കം അഭിനയിച്ച താരമാണ് രാജീവ് പിള്ള. നായകനായും സഹനടനമായും താരം എത്താറുണ്ട്. തലൈവയായിരുന്നു താരത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം.















