റോബിൻ v/s എംവിഡി; റോഡിലെ യുദ്ധത്തിന് പിന്നിലെ കാരണമെന്ത്? നീതി നിഷേധിക്കുന്നതാർക്ക്?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോബിൻ v/s എംവിഡി; റോഡിലെ യുദ്ധത്തിന് പിന്നിലെ കാരണമെന്ത്? നീതി നിഷേധിക്കുന്നതാർക്ക്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 11:46 am IST
Facebook
Twitter
WhatsAppTelegram

ആരാധകരേറെയുള്ള പ്രമുഖ വാഹനമാണ് റോബിൻ എന്ന് വേണമെങ്കിൽ പറയാം. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും അങ്കത്തിനിറങ്ങിയിട്ട് കുറച്ച് നാളുകളായി. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ റോബിൻ നിരത്തിലിറങ്ങിയെങ്കിലും പോര് മുറുകുകയാണ്. ഒടുവിൽ തമിഴ്നാട് പോലീസ് റോബിനെ കസ്റ്റഡിയിലെടുത്തു.  ആരുടെ ഭാ​ഗത്താണ് സത്യമെന്നത് സംശയത്തിന്റെ നിഴലിലാണ്. അതിനുള്ള ഉത്തരം തരേണ്ടത് ഹൈക്കോടതിയാണ്.

രണ്ട് തരത്തിലുള്ള വാഹനങ്ങളാണ് രാജ്യത്ത് ഓടുന്നത്. കോൺട്രാക്ട് കാരിയേജും സ്റ്റെയ്ജ് കാരിയേജും.

കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾ:-

മുൻകൂർ വാടകയ്‌ക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുക്കുന്ന തരം വാഹനങ്ങളാണ് കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾ. ഇവ ബോർഡ് വെച്ച് ട്രിപ്പ് നടത്താൻ പാടില്ല. യാത്രയ്‌ക്കിടയിൽ സ്റ്റാൻഡിൽ കയറുകയോ ഓരോ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി ഇറക്കുകയോ, ടിക്കറ്റുകൊടുത്ത് പണം വാങ്ങുകയോ ചെയ്യാനും അനുവാദമില്ല.

സ്റ്റെയ്ജ് കാരിയേജ് വാഹനങ്ങൾ:-

രാപാകലില്ലാതെ ബോർഡ് വെച്ച് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി പോകാൻ കഴിയുന്ന വാഹനങ്ങളാണ് ഈ വിഭാ​ഗത്തിൽ വരുന്നത്. വിദ്യാർത്ഥികൾക്കും ദിവ്യാം​ഗർക്കും മറ്റുമുള്ള യാത്രസൗകര്യങ്ങൾ നൽകാനും ഇവർ ബാധ്യസ്ഥരാണ്.

സ്റ്റെയ്ജ് കാരിയേജിന് താത്കാലികമായി സ്പെഷ്യൽ കോൺട്രാക്ട് കാരിയേജ് പെർമിറ്റ് ലഭിക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കോൺട്രാക്ട് കാരിയേജുകൾക്ക് താത്കാലികമായി പോലും സ്റ്റെയ്ജ് കാരയിയേജ് പെർമിറ്റ് നൽകാൻ അനുവാദമില്ല.

അടുത്തിടെയാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം നിലവിൽ വരുന്നത്. നേരത്തെ, കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ടൂറിസ്റ്റ് ബസ്സുകൾ ഓടിയിരുന്നത്. അപ്പോൾ പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്‌ക്കണമായിരുന്നു. ഈ അസൗകര്യം ഒഴിവാക്കാനാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ആവിഷ്കരിച്ചത്. ഇതുപ്രകാരം, മൂന്ന് ലക്ഷം രൂപ വർഷം പെർമിറ്റ് ഫീസ് അടച്ചാൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലൂടെയും ടൂറിസ്റ്റ് ബസ് ഓടിക്കാം.

ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോൺട്രാക്ട് കാരിയേജ് ആയ തന്റെ ബസ്സിനെ, ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി സ്റ്റെയ്ജ് കാരിയേജ് പോലെ ഓടിക്കാം എന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നത്. എന്നാൽ നിയമം ഇങ്ങനെ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് എംവിഡിയുടെ വാ​ദം.

Tags: mvdROBIN BUS
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies