ഒരു വള്ളിയിൽ നിന്ന് 7.5 kg കുരുമുളക്; 'ചന്ദ്ര' 6 മാസത്തിനകം കർഷകരിലേക്കെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു വള്ളിയിൽ നിന്ന് 7.5 kg കുരുമുളക്; ‘ചന്ദ്ര’ 6 മാസത്തിനകം കർഷകരിലേക്കെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 10:58 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഒരു വള്ളിയിൽ നിന്ന് ഏഴര കിലോഗ്രാം വിളവ് ലഭിക്കുന്ന പുതിയ ഇനം കുരുമുളക് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്. മികച്ച ഉത്പാദനക്ഷമത വാഗ്ദാനം ചെയ്യുന്ന ഈ കുരുമുളകിന് ‘ചന്ദ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഇത് തയ്യാറാക്കിയതെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ആറ് പേരടങ്ങുന്ന ഗവേഷക സംഘമാണ് ഇതിന് പിന്നിൽ.

നിലവിൽ നാം കാണുന്ന കുരുമുളക് തരികളിൽ നിന്നും വ്യത്യസ്തമാണ് ചന്ദ്ര. നീളമുള്ള തരികളാണ് ചന്ദ്രയ്‌ക്കുള്ളത്. രണ്ടിനം കുരുമുളകിൽ നിന്നും സങ്കരയിനം വികസിപ്പിക്കുന്ന രീതിയിലൂടെയല്ല ചന്ദ്ര വികസിപ്പിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചോലമുണ്ടി, തൊമ്മൻകൊടി എന്നീ ഇനങ്ങളിൽ നിന്ന് സങ്കരയിനം ഉത്പാദിക്കുന്നതായിരുന്നു ആദ്യ ഘട്ടം. ശേഷം ഈ സങ്കരയിനത്തെ മാതൃസസ്യമായി ഉപയോഗിച്ച് തൊമ്മൻകൊടിയിൽ നിന്നുള്ള പൂമ്പൊടി കൊണ്ട് പരാഗണം നടത്തിയാണ് ചന്ദ്രയെ സൃഷ്ടിച്ചത്.

വർഷം മുഴുവൻ കുരുമുളക് ലഭ്യമാക്കുന്ന കുറ്റിക്കുരുമുളക് തയ്യാറാക്കാനും ചന്ദ്ര അനുയോജ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. നിലവിൽ പ്രചാരത്തിലുള്ള കുരുമുളക് ഇനങ്ങൾക്ക് ബദലാകാൻ കഴിയുന്ന എല്ലാ സവിശേഷതകളും ചന്ദ്രയ്‌ക്കുണ്ടെന്നും ഇതിന്റെ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ലൈസൻസും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ലഭ്യമാക്കുമെന്നും ഡയറക്ടർ ഡോ. ആർ. ദിനേശ് പറയുന്നു. ആറ് മാസത്തിനകം കർഷകരിലേക്ക് ചന്ദ്ര എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: PepperIISR
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies