മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും ജെജെ ആശുപത്രിക്ക് നേരെ ബോംബെറിയുമെന്നുമായിരുന്നു ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വന്നത്. അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് തെളിയുകയായിരുന്നു.
മുംബൈ സ്വദേശിയായ കമ്രാൻ ഖാൻ എന്നയാളെ ഇത് സംബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്തു. സിയോണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്രാൻ ഖാനെതിരെ ഐപിസി സെക്ഷൻ 505(2) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാണ് ഇയാളുടെ വാദം.