ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച ഹോളിവുഡ് നടിയെ സീരീസിൽ നിന്നും പുറത്താക്കി. നടി മെലിസ ബറേറയെയാണ് മെക്സിക്കൻ സീരീസായ സകീമിൽ നിന്നും പുറത്താക്കിയത്. യുദ്ധം രൂക്ഷമായതിന് പിന്നാലെ ഹമാസിനെ പിന്തുണച്ച് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ മെലീസ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ്ഹമാസിനെ പിന്തുണച്ചത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടികാണിച്ചുകൊണ്ട് സീരീസിൽ നിന്നും താരത്തെ പുറത്താക്കിയത്.
ഹമാസ് ആക്രമണത്തെ തുടർന്നുള്ള ഇസ്രായേൽ പ്രത്യാക്രമണങ്ങൾ ശരിയായ നടപടി അല്ലെന്നാണ് മെലീസ പ്രതികരിച്ചത്. നമ്മുടെ ചരിത്രത്തിൽനിന്ന് ആളുകൾ ഒന്നും പഠിച്ചിട്ടില്ല. ഗാസയിലെ ജനങ്ങൾക്ക് എവിടെയും പോകാനും കഴിയുന്നില്ല. അതിനാൽ വെടി നിർത്തൽ അവസാനിപ്പിക്കണമെന്നാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്.
2021 ലെ ഇൻ ദി ഹൈറ്റ്സ്, കീപ് ബ്രീത്തിംഗ് എന്നീ ടിവി ഷോകളിലും നിരവധി സിനിമകളിലും സീരീസുകളിലും മെലിസ അഭിനയിച്ചിട്ടുണ്ട്.
2022ൽ പുറത്തിറങ്ങിയ സ്ക്രീം, 2023ൽ റിലീസ് ചെയ്ത സ്ക്രീം സീസൺ 6 എന്നിവയിലെ പ്രധാന കഥാപാത്രമായിരുന്നു മെലിസ. ക്രിസ്റ്റഫർ ലാൻഡണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.