താലിബാൻ മോഡൽ വിദ്യാഭ്യാസം നൽകുന്ന 'ദാറുൽ ഉലൂം സായിദീയ യത്തീംഖാന'യ്ക്കെതിരെ നടപടിയെടുത്തു; എൻസിപിസിആർ ചെയർമാനെതിരെ ജാമ്യമില്ലാ വാറണ്ടുമായി കർണാടക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താലിബാൻ മോഡൽ വിദ്യാഭ്യാസം നൽകുന്ന ‘ദാറുൽ ഉലൂം സായിദീയ യത്തീംഖാന’യ്‌ക്കെതിരെ നടപടിയെടുത്തു; എൻസിപിസിആർ ചെയർമാനെതിരെ ജാമ്യമില്ലാ വാറണ്ടുമായി കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 11:39 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: അനധികൃതമായി പ്രവർത്തിക്കുന്ന ‘ദാറുൽ ഉലൂം സായിദീയ യത്തീംഖാന’യിലെ കുട്ടികളുടെ ദുരിതജീവിതം പുറം ലോകത്തെത്തിച്ച ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർ‍മാൻ പ്രിയങ്ക് കനൂംങ്കോയ്‌ക്കെതിരെ പ്രതികാര നടപടിയുമായ കർണാടക സർക്കാർ. ചെയർമാനിതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അനാഥാലയത്തിലെ ഒരാളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നവംബർ 19 ന് പ്രിയങ്ക് കനൂംങ്കോ ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ദാറുൽ ഉലൂം സയ്യദിയ യത്തീംഖാനയിൽ അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇവിടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 200 ലധികം കുട്ടികളെയാണ് അവിടെ അനധികൃതമായി താമസിപ്പിച്ചിരുന്നത്. കുട്ടികൾക്ക് മദ്രസാ വിദ്യാഭ്യാസം മാത്രമാണ് നൽകിയിരുന്നത്. മദ്ധ്യകാല താലിബാനിലെ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ചെയർമാൻ അന്ന് വ്യക്തമാക്കിയിരുന്നു.

പുലർച്ചെ 3:30 ന് കുട്ടികളെ ഉണർത്തിയാണ് ഇസ്ലാം മതപഠനം ആരംഭിച്ചത്. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ സ്ഥലമുണ്ടായിരുന്നില്ല. നിസ്കാര മുറിയിലെ തറയിലാണ് 150 കുട്ടികൾ ഉറങ്ങാൻ കിടന്നത്. ബാക്കി 40 കുട്ടികൾ അഞ്ച് മുറികളിലാണ് താമസിക്കുന്നു. ഇവർക്ക് ടിവി കാണാനോ , കളിക്കാൻ പോകാനോ അനുവാദമുണ്ടായിരുന്നില്ല. യത്തിംഖാനയുടെ നടത്തിപ്പുകാരനായ മൗലവിയെ കണ്ട് ഭയന്ന് പലരും കണ്ണടച്ച് നിൽക്കുകയാണ് പതിവ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഈ അനാഥാലയത്തിന് പ്രത്യേക കെട്ടിടമുണ്ടെങ്കിലും ഈ കുട്ടികളെ അവിടെ നിർത്തുന്നതിന് പകരം അതിൽ സ്കൂൾ ആണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

വിഷയത്തിൽ എൻസിപിസിആർ കർണാടക സർക്കാരിനെതിരെ കേസെടുത്തിരുന്നു. കൂടാതെ ചീഫ് സെക്രട്ടറിയോട് ഏഴ് ദിവസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിരുന്നു. സംഭവം കർണാടക സർക്കാരിന് രാജ്യന്തരതലത്തിൽ ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പ്രതികാര നടപടിയായാണ് എൻസിപിആർ ചെയർമാനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.

പാവപ്പെട്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന കമ്മീഷന്റെ ശബ്ദം അടിച്ചമർത്താനാണ് കർണാടക സർക്കാർ ആഗ്രഹിക്കുന്നതെന്ന് എൻസിപിസിആർ ചെയർമാൻ പറഞ്ഞു. യത്തിംഖാനയ്‌ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കർണാടക സർക്കാർ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്ന വിവരം പുറത്തുവന്നത്. പാവപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് കമ്മീഷൻ സംസാരിക്കുമ്പോൾ, കർണാടക സർക്കാർ അതിനെ മതത്തിന്റെ പ്രിസത്തിലൂടെയാണ് നോക്കുന്നത്. അവരുടെ തന്ത്രങ്ങൾ വിജയിക്കില്ലെന്ന് അവർ മനസ്സിലാക്കണം. അവർക്ക് ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടിവരും പ്രിയങ്ക് കനൂംങ്കോ പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ അനാഥാലയങ്ങളും അടച്ചുപൂട്ടാൻ എൻസിപിസിആർ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: KarnatakaNCPCRYatheemKhana
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies