ഈ വാരത്തിൽ ഭരണി, കാർത്തിക, രോഹിണി, തിരുവാതിര, പുണർതം, പൂയം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
മേലധികാരികളിൽ നിന്നും അപ്രീതി ഉണ്ടായേക്കാം. അപ്രതീക്ഷിതമായി പണച്ചെലവുകൾ വർദ്ധിയ്‌ക്കും. കോടതി കേസുകളിൽ വിധി അനുകൂലമാകും. ഭാര്യാഭർത്തൃ സന്താന കലഹം ഒഴിവാക്കുക. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
അമിതമായ ആഡംബര പ്രിയത്വം കാരണം പലവിധത്തിലുള്ള ധന നഷ്ട്ടം ഉണ്ടായേക്കും. വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വളരെക്കാലമായി ആരോഗ്യപരമായി ബുദ്ധിമുട്ടിയവർക്കു ആശ്വാസം ഉണ്ടാകും. ബിസിനസ്സ് നടത്തുന്നവർക്കും ഷെയർ മാർക്കറ്റിംഗ് ചെയ്യുന്നവർക്കും അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ വന്നു ചേരാൻ ഇടയുണ്ട്.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ നിയമനം ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനില്ക്കും. ബന്ധുജന സമാഗമവും പ്രീതിയും ലഭിക്കും. മക്കളുടെ ഒപ്പം ചിലവഴിക്കാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം വന്നുചേരും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ബിസിനസ്സുകാർക്കു പുതിയ അവസരം വന്നുചേരും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്വരച്ചേർച്ചക്കുറവിന് ബന്ധു ജനങ്ങളുടെ ഒത്തു തീർപ്പിൽ ആശ്വാസം ഉണ്ടാകും, അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കും. കുടുംബത്തിൽ അപ്രതീക്ഷിതമായി വരുന്ന ചില രോഗങ്ങൾ വില്ലനാകും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവങ്ങൾ കൂടുമെങ്കിലും ദൈവാധീനത്താൽ പലതും മറികടക്കാനാകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്കു ആഗ്രഹിച്ച ജോലി ലഭിക്കും. തൊഴിൽ വിജയം, ആടയാഭരണ ലബ്‌ധി, ധനനേട്ടം, കീർത്തി, ഭാര്യാഭർത്തൃ ഐക്യം എന്നിവ ഉണ്ടാകും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം കൂടിയാണ്. ബന്ധു ജന സമാഗമം ഉണ്ടാകും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. മനഃശാന്തി കുറയുകയും ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും ഇടയാക്കും. വ്യപഹാരങ്ങളിൽ പരാജയപ്പെടുകയും ജപ്‌തി നേരിടേണ്ട അവസ്ഥ ഉണ്ടാകും. ആമാശയ-ഉദര രോഗങ്ങൾ അലട്ടും. വാരന്ത്യം തൊഴിൽ, വിജയം, സാമ്പത്തിക ലാഭം, ബന്ധുജന പ്രീതി എന്നിവ പ്രതീക്ഷികാം.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ധന നേട്ടം, ഭക്ഷണ സുഖം, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം ഉണ്ടാകും. സർക്കാർ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് നോട്ടീസ് ലഭിക്കാൻ സാധ്യത ഉണ്ട് കുടുംബത്തിൽ ചില മംഗള കർമ്മങ്ങൾ നടക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
രോഗ ശാന്തിയും മനഃശ്ശാന്തിയും അനുഭവപ്പെടും. സ്ത്രീകളുമായി അടുത്തിടപഴകാൻ അവസരം വന്നുചേരും. അന്യജനങ്ങളെ സഹായിക്കുകയും എന്നാൽ അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടായി കേസുവഴക്കുകളിൽ പെടുവാൻ സാധ്യത ഉണ്ട്. കുടുംബ ബന്ധുജനങ്ങളുമായും മക്കളുമായും കലഹത്തിന് സാധ്യത ഉണ്ട്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
തൊഴിൽ വിജയം, ധനലാഭം, നിദ്രാ സുഖം, ഉയർന്ന പദവി എന്നിവ പ്രതീക്ഷിക്കാം . മേലധികാരിയിൽ നിന്നും അനുമോദനവും സമ്മാനവും ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവും. ബിസിനസ്സുകാർക്കു ചെയുന്ന പ്രവർത്തങ്ങൾ എല്ലാം ലാഭത്തിലായിത്തീരും. ചില സമയം രോഗദുരിതങ്ങൾ അലട്ടും
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. വിദേശത്തു തൃപ്തികരമായ വിഭാഗത്തിലേക്ക് ഉദ്യോഗ മാറ്റം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരം വന്നുചേരും. വിശേഷപ്പെട്ട പുണ്യ തീർത്ഥസ്ഥലം സന്ദർശിക്കുവാൻ അവസരം വന്നുചേരും.
കുംഭം രാശി: ( അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
സത്സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം വന്നുചേരും വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ്. കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. വാത രോഗം ഉള്ളവർക്ക് അസുഖ൦ കൂടും മനഃശാന്തി കുറയും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
മേലധികാരിയുടെ അഭാവത്തിൽ ചർച്ചകൾ നയിക്കുവാനിടവരും. ഔദ്യോഗികമായി ചുമതലകൾ വർദ്ധിക്കും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകും. ദുഃസ്വപ്നം കണ്ടു ഞെട്ടി എഴുന്നെൽക്കേണ്ട അവസ്ഥ ഉണ്ടാവും. സത്സുഹൃത്തുക്കളെ കണ്ടുമുട്ടും. ഭക്ഷണ സുഖം കുറയും. ഉദര രോഗങ്ങൾ അലട്ടുവാൻ സാധ്യത ഉണ്ട്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















