അപൂർവ്വ രോ​ഗങ്ങളോട് വിട പറയാം; 5 ലക്ഷം രൂപ ചെലവ് വരുന്ന മരുന്ന് വെറും 6,500 രൂപയ്ക്ക് ലഭ്യമാകും; 'മെയ്ഡ് ഇൻ ഇന്ത്യ' മരുന്നുകൾ വികസിപ്പിച്ച് ഭാരതം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അപൂർവ്വ രോ​ഗങ്ങളോട് വിട പറയാം; 5 ലക്ഷം രൂപ ചെലവ് വരുന്ന മരുന്ന് വെറും 6,500 രൂപയ്‌ക്ക് ലഭ്യമാകും; ‘മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നുകൾ വികസിപ്പിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരിവാൾ രോ​ഗവും മറ്റ് 13 അപൂർവ്വ രോ​ഗങ്ങൾക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. അപൂർവ്വ രോ​ഗങ്ങൾക്കുള്ള നാല് തരം മരുന്നാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റ് മരുന്നുകൾ വരും വർഷത്തോടെ പുറത്തിറക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ആരോ​ഗ്യ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നേരത്തെ മിക്ക അപൂർവ്വ രോ​ഗങ്ങൾക്കുമുള്ള മരുന്ന് വിദേശത്ത് നിന്നായിരുന്നു എത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചെലവുമേറെയായിരുന്നു. 2.5 കോടി രൂപ വിലയുള്ള വിദേശ മരുന്ന് കേവലം 2.5 ലക്ഷം രൂപയ്‌ക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ എണ്ണം കുറയ്‌ക്കാനും അതുവഴി 100 മടങ്ങ് വരെ വില കുറയ്‌ക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വീഡനിൽ നിന്ന് 5 ലക്ഷം രൂപ വിലയിലുള്ള രണ്ട് മില്ലി​ഗ്രാം ​ഗുളിക ഇന്ത്യയിൽ 6,500 രൂപയ്‌ക്ക് ലഭ്യമാകും.

നിലവിൽ എട്ട് തരം മരുന്നുകളാണ് ഇന്ത്യയിൽ ഉത്പാ​ദിപ്പിക്കുന്നത്. ഇവയിൽ നാലെണ്ണമാണ് നിലവിൽ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുക. ടൈറോസിനേമിയ ടൈപ്പ് 1 (Tyrosinemia Type 1), ഗൗച്ചേഴ്‌സ് ഡിസീസ് (Gaucher’s Disease), വിൽസൺസ് ഡിസീസ് (Wilson’s Disease), ഡ്രാവെറ്റ് അല്ലെങ്കിൽ ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ രോ​ഗങ്ങൾക്കുള്ള മരുന്നുകളാണ് രാജ്യത്ത് ലഭ്യമാവുക. ഇതിന് പുറമേ അരിവാൾ രോ​ഗം ചികിത്സിക്കുന്നതിനുള്ള മരുന്നായ ഹൈഡ്രോക്‌സിയൂറിയയും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

ടൈറോസിനേമിയ ടൈപ്പ് 1-നായി ഉപയോ​ഗിക്കുന്ന നിറ്റിസിനോൺ ക്യാപ്സ്യൂളുകൾ പ്രതിവർഷം നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ 2.5 ലക്ഷം രൂപയാണ് ചെലവാകുക. വിദേശരാജ്യങ്ങളിൽ ഇത് 2.2 കോടി രൂപയാണ്. ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്‌ക്കായി ശുപാർശ ചെയ്യുന്ന എലിഗ്ലുസ്റ്റാറ്റ് എന്ന മരുന്ന് പ്രതിവർഷം 3-6 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കും.

വളരെ കുറച്ച് ആളുകളെ മാത്രം ബാധിക്കുന്നതും വ്യാപനം കുറഞ്ഞതുമായ രോ​​ഗങ്ങളെയാണ് അപൂർവ്വ രോ​ഗങ്ങളെന്ന് പറയുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 8.4-10 കോടി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ 80 ശതമാനം കേസുകളും ജനിതകാവസ്ഥയിലോ പാരമ്പര്യമായോ ലഭിച്ചതാണ്.

Tags: Drugsmade in IndiaRare Disease
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies