റോഡിൽ നിന്നും വൈദ്യുതി ഉത്പാദനം; സോളാർ സൂപ്പർ ഹൈവേയുമായി യോ​ഗി സർക്കാർ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയിലൂടെ ഒരു ലക്ഷം വീടുകളിൽ പ്രകാശം എത്തും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റോഡിൽ നിന്നും വൈദ്യുതി ഉത്പാദനം; സോളാർ സൂപ്പർ ഹൈവേയുമായി യോ​ഗി സർക്കാർ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയിലൂടെ ഒരു ലക്ഷം വീടുകളിൽ പ്രകാശം എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സൗരോർജ്ജത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയായി മാറാൻ ഒരുങ്ങി ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ. കഴിഞ്ഞ വർഷം തുറന്നു കൊടുത്ത എക്‌സ്പ്രസ് വേയിൽ നിരവധി സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് രാത്രികാലങ്ങളിൽ റോഡിലെ ലൈറ്റുകൾ പ്രകാശിപ്പിക്കും എന്നതിനപ്പുറം സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഊർജ്ജം എത്തിക്കാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനും സഹായിക്കും.

ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയെ പിപിപി മാതൃകയിൽ സൗരോർജ്ജത്തിലൂടെ പ്രവർത്തിക്കുന്ന എക്‌സ്പ്രസ് വേയായി മാറ്റാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി, ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപം 1700 ഹെക്ടർ സ്ഥലത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കും. 550 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് എക്‌സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ ഏകദേശം 14,850 കോടി രൂപ ചിലവിൽ 296 കി.മീ നാലുവരിയായാണ് എക്‌സ്പ്രസ് വേ നിർമ്മിച്ചിട്ടുള്ളത്.

ഇത് പിന്നീട് ആറു വരി പാതയായി വികസിപ്പിക്കും. 2026-27 ഓടെ 22,000 മെഗാവാട്ട് സൗരോർജ്ജം ഉദ്പാദിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. എക്‌സ്പ്രസ് വേയിൽ നിന്നും പ്രതിദിനം ഒരു ലക്ഷം വീടുകൾ പ്രകാശിപ്പിക്കാനാണ് നീക്കം. 25 വർഷമാണ് ഈ പ്രോജക്റ്റിന്റെ ആയുസ്. റീഇംബേഴ്സ്മെന്റ് കാലയളവ് 10 മുതൽ 12 വർഷം വരെ സജ്ജീകരിച്ചിരിക്കുന്നു.

ചിത്രക്കൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്ത് ഗോണ്ട ഗ്രാമത്തിലെ NH-35 മുതൽ ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ വ്യാപിച്ചു കിടക്കുന്നു. ചിത്രക്കൂട്, ബന്ദ, മഹോബ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നിങ്ങനെ ഏഴ് ജില്ലകളിലൂടെയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ കടന്നു പോകുന്നത്.

 

Tags: Uttar Pradesh GovernmentBundelkhand Expressway
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies