ക്ലാസെടുക്കുമ്പോൾ അശ്ലീല സംഭാഷണം, പെൺകുട്ടികളോട് ലൈംഗികാതിക്രമം; അദ്ധ്യാപകൻ ഇഫ്തിഖർ അഹമ്മദിനെതിരെ വിദ്യാർത്ഥിനികളുടെ പരാതി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലാസെടുക്കുമ്പോൾ അശ്ലീല സംഭാഷണം, പെൺകുട്ടികളോട് ലൈംഗികാതിക്രമം; അദ്ധ്യാപകൻ ഇഫ്തിഖർ അഹമ്മദിനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:48 pm IST
Facebook
Twitter
WhatsAppTelegram

പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ. ക്ലാസിൽ നിരന്തരമായി ലൈംഗിക ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.

ക്ലാസ് എടുക്കുന്നതിനിടയിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും നിരന്തരം മദ്യപിച്ച് ക്ലാസിലേക്ക് പ്രവേശിക്കുന്നതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തുകയും കാട്ടിയതായുള്ള 31 സംഭവങ്ങൾ വിവരിച്ച് ഏഴ് പേജിലുള്ള പരാതിയാണ് വിദ്യാർത്ഥിനികൾ നൽകിയത്. പരാതിയിൽ 33 വിദ്യാർത്ഥികൾ ഒപ്പിട്ടുണ്ട്, പരാതി സർവകലാശാലയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിക്ക് (ഐസിസി) കൈമാറി.

പരീക്ഷക്കിടെ തലചുറ്റി വീണ വിദ്യാർത്ഥനിയോടടക്കം ഇയാൾ ലൈംഗികാതിക്രമം നടത്തുകയും കാണിച്ചിരുന്നു. ഈ വിദ്യാർത്ഥി വിഭാഗം മേധാവിയോട് കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. എന്നാൽ 60 ശതമാനം ഇന്റേണൽ മാർക്ക് ആലോചിച്ചാണ് പലപ്പോഴും വിദ്യാർത്ഥികൾ പരാതിപെടാൻ ഭയപ്പെട്ടത്.

ഈ അദ്ധ്യാപകൻ തന്നെയാണ് ഇംഗ്ലീഷ് കോഴ്‌സിന്റെ പാഠഭാഗങ്ങൾ ഡിസൈൻ ചെയ്തത്. കവിത വായിക്കുകയാണെന്ന വ്യാജേന നിരവധി തവണ ഇയാൾ അശ്ലീല ചുവയോടെ വിദ്യാർത്ഥികളോട് സംസാരിച്ചിരുന്നു. പെൺകുട്ടികളെ നോക്കിയാണ് മിക്ക ദിവസവും ഇയാൾ ഇത്തരത്തിൽ ക്ലാസ്സ് എടുത്തിരുന്നത്. പരാതി നൽകിയതിനു തൊട്ട് പിന്നാലെ വിദ്യാർത്ഥികളുമായി നേരിട്ട് ഇടപെടുന്നതിൽനിന്ന് ഇഫ്തിഖറിനെ വിലക്കിക്കൊണ്ട് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. ആശ ഉത്തരവ് കൈമാറിയിരുന്നു. എന്നാൽ ഇയാളെ സസ്‌പെൻഡ് ചെയ്യാനോ ഡിപ്പാർട്ടുമെന്റിൽ പ്രവേശിക്കുന്നത് വിലക്കാനോ തയാറാകാത്തതിൽ വിദ്യാർത്ഥികൾ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പരാതി നൽകി ഏറെ ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരനായ അദ്ധ്യാപകനെതിരെ ശക്തമായി നടപടി സ്വീകരിക്കാത്ത സാഹര്യത്തിൽ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ എ ബി വി പി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തുടർന്ന് യൂണിവേഴ്‌സിറ്റി അധികൃതരുമായി എ ബി വി പി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ , 48 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ താൽകാലികമായി സമരം അവസാനിപ്പിക്കുകയും ചെയ്തു. വീണ്ടും കുറ്റകാരനായ അദ്ധ്യാപകനെ സംരക്ഷിക്കാനാണ് യൂണിവേഴ്‌സിറ്റി അധികൃതർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവാനാണ് എ ബി വി പി തീരുമാനം എന്ന് എ ബി വി പി സംസ്ഥാന പ്രവർത്തക സമിതി അംഗം ആര്യലക്ഷ്മി അറിയിച്ചു.

Tags: central university of kerala
Share
Tweet
SendShare

More News from this section

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

Latest News

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies