കോട്ടയം: ബസിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്. യാത്രക്കാരിയുടെ പരാതിയെ തുടർന്നാണ് നടപടി. കോട്ടയത്ത് നിന്നും ബസിൽ യാത്ര ചെയ്ത സ്ത്രീയെ പോലീസുകാരൻ കടന്നു പിടിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊൻകുന്നം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുത്തത്.