മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഗവർണറും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഗവർണറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 11:45 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഗവർണർ രമേഷ് ബെയ്സും. ദക്ഷിണ മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസ് വളപ്പിലെ രക്തസാക്ഷി സ്മാരകത്തിൽ ഇരുവരും പുഷ്പാർച്ചന നടത്തി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ദീപക് വസന്ത് കേസാർക്കറും മംഗൾ പ്രഭാത് ലോധയും ഉൾപ്പെടെ നിരവധി മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

2008 നവംബർ 26ന് കറാച്ചിയിൽ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്‌കർ ഭീകരർ മുംബൈയിലെത്തിയത്. തുടർന്ന് രണ്ട് ഭീകരർ ട്രൈഡന്റിലും രണ്ട് പേർ താജ് ഹോട്ടലിലും നാല് പേർ നരിമാൻ ഹൗസിലും പ്രവേശിച്ചു. പത്ത് ലഷ്‌കർ ഭീകരർ നഗരത്തിൽ അഴിഞ്ഞാടിയതോടെ ഭീകരാക്രമണങ്ങളുടെ പരമ്പരയ്‌ക്കായിരുന്നു മുംബൈ സാക്ഷ്യം വഹിച്ചത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ( സിഎസ്എംടി), താജ്മഹൽ പാലസ് ഹോട്ടൽ, ഹോട്ടൽ ട്രൈഡന്റ്, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ആക്രമണം.

അജ്മൽ കസബും ഇസ്മായിൽ ഖാനും സിഎസ്എംടിയിൽ വെടിവെയ്പ്പ് നടത്തി. പാക് ഭീകരരുടെ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇവർ കാമ ആശുപത്രിയിലേക്ക് നീങ്ങി. അശോക് കാംതെ, വിജയ് സലാസ്‌കർ, എന്നീ പോലീസ് ഉദ്യോഗസ്ഥരും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) മുൻ തലവൻ ഹേമന്ത് കർക്കറെയുമുൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇവർ പോലീസ് ജീപ്പ് തട്ടിയെടുക്കുകയായിരുന്നു.

ഗിർഗാവ് ചൗപ്പട്ടിക്ക് സമീപം ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഭീകരരെ തടഞ്ഞു. വെടിവെപ്പിൽ ഇസ്മായിൽ ഖാൻ കൊല്ലപ്പെടുകയും കസബിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുക്കാറാം ഓംബാലെ എന്ന പോലീസുകാരനാണ് അന്ന് ഡ്യൂട്ടിക്കിടെ മരിച്ചത്.

എന്നാൽ നവംബർ 27നാണ് ഭാരതം ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയത്. സൈനികരും മറൈൻ കമാൻഡോകളും താജ് ഹോട്ടലും നരിമാൻ ഹൗസും ട്രൈഡന്റും വളഞ്ഞു. അകത്ത് പെട്ടുകിടക്കുന്ന ജനങ്ങളെ ബാച്ചുകളായി ഇവർ പുറത്തെത്തിച്ചു. നവംബർ 28ഓടെ ട്രൈഡന്റ് ഹോട്ടലിലെയും നരിമാൻ ഹൗസിലെയും ഓപ്പറേഷനുകൾ അവസാനിച്ചു. നവംബർ 29നാണ് എൻഎസ്ജി എത്തി താജ് ഹോട്ടലിൽ നിന്ന് ആളുകളെ മുഴുവനായി പുറത്തിറക്കിയത്. അതിനിടെ രാജ്യത്തിന് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന എൻഎസ്ജി കമാൻഡോയെയും നഷ്ടമായി. അതേസമയം ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നാണ് തൂക്കിലേറ്റിയത്.

 

Tags: MAHARASHTRAterrorismIndia26/11 Mumbai Terrorist Attack
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies